സര്‍ക്കാരിന്റെ പുതിയ നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്ന ഘട്ടത്തില്‍ തന്നെ അവ സംബന്ധിച്ച ജനാഭിപ്രായം എസ്. എം.എസ്സിലൂടെ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കിയതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും പി.ആര്.ഡി. വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഷാഫി പറമ്പില്‍, ജോസഫ് വാഴയ്ക്കന്, വര്‍ക്കല കഹാര്‍, വി.പി. സജീന്ദ്രന് എന്നിവരെ മന്ത്രി അറിയിച്ചു.
ഐ.ടി. മിഷനും, സി-ഡിറ്റുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പി.ആര്.ഡിയിലെ സ്ക്രൂട്ടിനി വിഭാഗത്തിനാണ് മേല്‍നോട്ടം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ജനപ്രതികരണം അതെ/അല്ല എന്ന് ഉത്തരം കിട്ടുന്ന ചോദ്യരൂപത്തിലാക്കി പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യും. അനുകൂലമായിട്ടും എതിരായിട്ടും എസ്.എം.എസ് ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല