1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

സര്‍ക്കാരിന്റെ പുതിയ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുന്ന ഘട്ടത്തില്‍ തന്നെ അവ സംബന്ധിച്ച ജനാഭിപ്രായം എസ്. എം.എസ്സിലൂടെ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കിയതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും പി.ആര്‍.ഡി. വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ഷാഫി പറമ്പില്‍, ജോസഫ് വാഴയ്ക്കന്‍, വര്‍ക്കല കഹാര്‍, വി.പി. സജീന്ദ്രന്‍ എന്നിവരെ മന്ത്രി അറിയിച്ചു.

ഐ.ടി. മിഷനും, സി-ഡിറ്റുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പി.ആര്‍.ഡിയിലെ സ്‌ക്രൂട്ടിനി വിഭാഗത്തിനാണ് മേല്‍നോട്ടം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ജനപ്രതികരണം അതെ/അല്ല എന്ന് ഉത്തരം കിട്ടുന്ന ചോദ്യരൂപത്തിലാക്കി പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യും. അനുകൂലമായിട്ടും എതിരായിട്ടും എസ്.എം.എസ് ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.