അല്‍വാസല്‍ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പിരിച്ചുവിട്ട ക്ലബ്ബ് അധികൃതരുടെ നടപടിയ്‌ക്കെതിരെ കോച്ച് മറഡോണ രംഗത്ത്. തന്നെ പിരിച്ചുവിടാനുള്ള ക്ലബ്ബ് അധികൃതരുടെ തീരുമാനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ടീം പരിശീലകനെന്ന തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നാണ് മറഡോണ പറഞ്ഞിരിക്കുന്നത്.
ടീം പരിശീലകന്‍ എന്ന നിലയില്‍ മറഡോണ തികഞ്ഞ പരാജയമാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഇന്നലെ അല്‍വാസല്‍ ക്ലബ്ബ് പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.
ഓരോ തോല്‍വിക്കു ശേഷവും ക്ലബ് മാനേജ്‌മെന്റിനെയും കളിക്കാരെയും കുറ്റം പറയുകയും പ്രസ്താവനകളിറക്കുകയും ചെയ്ത മറഡോണയോടു ക്ലബ് പ്രതികരിച്ചിരുന്നില്ല.
അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകവേഷം അഴിച്ചുവച്ചാണ് രണ്ടു കൊല്ലത്തെ കരാറുമായി കഴിഞ്ഞ വര്‍ഷം മറഡോണ അല്‍ വാസലില്‍ എത്തിയത്. ദേശീയ ലീഗിലെ മോശം പ്രകടനവും ജി.സി.സി കപ്പിലെ തോല്‍വിയുമടക്കം മറഡോണയുടെ അക്കൗണ്ടിലെ ബ്ലാക്ക് മാര്‍ക്കുകള്‍ നിരവധിയായിരുന്നു.
മറഡോണയോടൊപ്പം തന്നെ പരിശീലക സംഘത്തിലുണ്ടായിരുന്ന എല്ലാവരെയും ക്ലബ്ബ് ഒഴിവാക്കിയിട്ടുണ്ട്. പരിശീലകച്ചുമതല ഏറ്റെടുത്ത ശേഷം മറഡോണ ഒട്ടേറെ തവണ ക്ലബ്ബുമായി ഉടക്കിയിരുന്നെങ്കിലും ജി.സി.സി കപ്പില്‍ ബഹ്‌റൈനിലെ അല്‍ മുഹറഖ് ക്ലബ്ബിനെതിരെ സ്വന്തം ഗ്രൗണ്ടില്‍ 5-4നു തോറ്റതാണ് മറഡോണയുടെ പുറത്താക്കല്‍ തീരുമാനത്തിന് വേഗത കൂട്ടിയത്.
12 ടീമുകളുള്ള യു.എ.ഇ ലീഗില്‍ എട്ടാംസ്ഥാനത്തായിരുന്നു അല്‍വാസല്‍. ഓരോ തോല്‍വിക്കു ശേഷവും ക്ലബ് മാനേജ്‌മെന്റിനെയും കളിക്കാരെയും കുറ്റം പറയുകയും പ്രസ്താവനകളിറക്കുകയും ചെയ്ത മറഡോണയോടു ക്ലബ് പ്രതികരിച്ചിരുന്നില്ല.
അതേസമയം താന്‍ പറയുന്നതൊന്നും കളിക്കാര്‍ അനുസരിക്കുന്നില്ലെന്നും താന്‍ വഴക്കുപറയുമ്പോള്‍ പാട്ടുപാടുന്നവരാണ് ടീമിലെ ചില താരങ്ങളെന്നും മറഡോണ പ്രതികരിച്ചു. ടീമിലെ ബഡ്ജറ്റ് പരിമിധിയും തന്നെ പലരീതിയില്‍ ബാധിച്ചിരുന്നെന്നും മറഡോണ പറഞ്ഞു. എന്നാല്‍ ഈ വിഷയമൊക്കെ ഉന്നയിച്ച് ടീം അധികൃതര്‍ക്ക് കത്തെഴുതുമെന്നും പരിശീലക സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മറഡോണ വ്യക്തമാക്കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല