കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അപവാദം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം രാജിവെക്കണമെന്നും സുരേഷ് കല്‍മാഡി. ‘കോടതി വിധിക്കെതിരായിട്ടുള്ള അജയ് മാക്കന്റെ പ്രതികരണം അനുചിതമാണ്. കായിക മന്ത്രിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. സ്പോര്‍ട്സ് ഫെഡറേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തനാണ് മാക്കന്റെ ശ്രമം. ഗ്രൂപ്പിസം സൃഷ്ടിക്കുന്നത് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവരുടെ പ്രകടനത്തെ ബാധിക്കും’. – കല്‍മാഡി പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസില്‍ ആരോപണവിധേയനായ കല്‍മാഡിക്ക് ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ദല്‍ഹി സ്പെഷല്‍ സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കല്‍മാഡിയെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് കായിക മന്ത്രി അറിയിച്ചു. അഴിമതി കേസില്‍ ആരോപണ വിധേയനായ വ്യക്തി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്ന നിലപാടിലാണ് കേന്ദ്ര കായിക മന്ത്രി. ‘മാക്കന്‍ സ്പോര്‍ട്സ് അസോസിയേഷനെ വെല്ലുവിളിച്ചിരിക്കുകയാണ്. സ്വയം ഭരണാധികാരമുള്ള സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് യാതൊന്നും അറിയില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട് സൂചിപ്പിക്കുന്നത്- കല്‍മാഡി പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല