1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് സമ്മിശ്ര പ്രതികരണം. മുംബൈ ഭീകരാക്രമണവും അതിനുപിന്നാലെ വന്ന പാക് ബന്ധം വെളിവാക്കുന്ന വെളിപ്പെടുത്തലുമല്ലാം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധത്തില്‍ വരുത്തിയ വിള്ളല്‍ ക്രിക്കറ്റിനേയും സാരമായി തന്നെ ബാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖര്‍ അടക്കമുള്ള താരങ്ങള്‍ പാക് സന്ദര്‍ശനത്തെ സന്തോഷപൂര്‍വ്വം വരവേറ്റപ്പോള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ ഗവാസ്‌കര്‍ അതിനെ എതിര്‍ക്കുകയാണ് ചെയ്തത്.

ഒരു മുംബൈ സ്വദേശി എന്ന നിലയില്‍ തനിക്ക് ഒരിക്കലും അംഗീകരിക്കാനാവത്തതാണ് ഇത്. മുംബൈ ഭീകരാക്രമണവുമായി പാകിസ്താന്‍ എടുത്ത നിലപാടുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ പാക് ടീം ഇന്ത്യ സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ടീം ഇന്ത്യയ്ക്ക് പാക് ടൂര്‍ കൂടി വരുന്നതോടെ വിശ്രമത്തിനുള്ള സമയം കൂടി നഷ്ടപ്പെടും. ഡിസംബറില്‍ തന്നെയാണ് ഇംഗ്ലണ്ട് പര്യടനവും.

എന്നാല്‍ പാകിസ്ഥാന്‍, ടീമിന്റെ പര്യടനത്തെ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിതെന്നും പാകിസ്ഥാനിലെ ജനങ്ങള്‍ സന്തോഷത്തിലാണെന്നും മുന്‍ ക്രിക്കറ്റ് താരങ്ങളായ ബിഷന്‍ സിംഗ് ബേദി, സഹീര്‍ അബ്ബാസ് എന്നിവര്‍ പ്രതികരിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദും പാക് പര്യടനത്തെ സ്വാഗതം ചെയ്തു.

എന്നാല്‍ ആഭ്യന്തര മന്ത്രാലയം പാക് സന്ദര്‍ശനത്തെ അത്ര ആവേശത്തോടെയല്ല നോക്കിക്കാണുന്നത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്‍ കൊകൊണ്ടിരിക്കുന്ന പ്രതിഷേധ നിലപാടുതന്നെയാണ് മുഖ്യ കാരണം. ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഒരു നിലപാടകള്‍ക്കും യാതൊരു തരത്തിലും പ്രതികരിക്കാന്‍ പാക് ഭരണകൂടം ഇതുവരെ തയ്യാറാകത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിലാണ് പാക് ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.