1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 29, 2015

ലണ്ടന്‍ നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സൈക്കിളും 55കാരനായ ആളും ബസിനടിയില്‍ കുടുങ്ങി. ഇയാളെ രക്ഷിക്കുന്നതിനായി നഗരത്തിലുണ്ടായിരുന്ന 50 ഓളം പേര്‍ ഓടിവന്ന് ബസ് പൊക്കി മാറ്റി.

ലണ്ടനിലെ വാല്‍ത്താംസ്റ്റോയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. 12 ടണ്ണോളം ഭാരംവരുന്ന ഡബിള്‍ ഡക്കര്‍ ബസാണ് നാട്ടുകാര്‍ ചേര്‍ന്ന് ഉയര്‍ത്തി പരുക്കേറ്റയാളെ പുറത്തെടുത്തത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായ പരുക്കുകളുണ്ടായിരുന്നെങ്കിലും ഇയാളുടെ ജീവന് അപകടമില്ല.

യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.