വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയിലും മിച്ചഭൂമിയിലും ഭൂസമരം നടത്തി ജയിലിലായ 405 ആദിവാസികള്‍ക്ക് മിന്നല്‍ വേഗത്തില്‍ മോചനം. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, സ്പെഷല്‍ ജയില്‍, മാനന്തവാടി സബ് ജയില്‍ എന്നിവിടങ്ങളില്‍ റിമാന്‍ഡില്‍ കഴിയുന്നവരെയാണ് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഇവരെ മോചിപ്പിക്കാനുള്ള ഉത്തരവെത്തിയത്.പൊലീസ്, റവന്യൂ അധികൃതരുടെ സാന്നിധ്യത്തിലാണ് ജില്ലയില്‍ വനഭൂമി ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നത്. മാനന്തവാടി മജിസ്ട്രേറ്റ് കോടതിയാണ് ഭൂസമരം നടത്തിയ ആദിവാസികളെ പല ദിവസങ്ങളിലായി റിമാന്‍ഡ് ചെയ്തത്. വനപാലകരാണ് കേസെടുത്തത്. സ്ത്രീകളെയും കുട്ടികളെയും അപ്പോള്‍തന്നെ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടിരുന്നു.
ആദിവാസി ക്ഷേമ സമിതി, ആദിവാസി കോണ്‍ഗ്രസ്, സി.പി.ഐ, ബി.ജെ.പി സംഘടനകള്‍, ഗോത്രമഹാസഭ എന്നിവയുടെ നേതൃത്വത്തിലാണ് ഭൂമിക്കുവേണ്ടി വയനാട്ടില്‍ ആദിവാസികള്‍ സമരരംഗത്തുള്ളത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല