എയര്‍ ഇന്ത്യ ഇന്നലെ പറന്നത് പെണ്‍ചിറകില്‍. പൈലറ്റും ഫസ്റ്റ് ഓഫീസറും ക്യാബിന്‍ ക്രൂ അംഗങ്ങളുമടക്കം എല്ലാവരും വനിതകള്‍. തിരുവനന്തപുരം ദുബായ് എയര്‍ ഇന്ത്യ വിമാനമാണ് ലോക വനിതാ ദിനം പ്രമാണിച്ച് വനിതകളുടെ നിയന്ത്രണത്തില്‍ പറന്നത്.
ക്യാപ്റ്റന്‍ താനിയ ആനന്ദ് ആയിരുന്നു തിരുവനന്തപുരം ദുബായ് വിമാനത്തിന്റെ ഓപ്പറേറ്റിങ് ഓഫിസര്‍. ഫസ്റ്റ് ഓഫിസറായി ക്യാപ്റ്റന്‍ യുവിക സന്തൂവും ക്യാബിന്‍ ക്രൂ അംഗങ്ങളായി ഇന്ദിര ദാസ്, റജി ആര്‍. നായര്‍, മൗഷ്മി റാണി, സൈന മോഹ എന്നിവരും രംഗത്തെത്തി.
തിരുവനന്തപുരം ദുബായ് വിമാനത്തെ കൂടാതെ ഐഎക്‌സ് 363 കോഴിക്കോട് അബുദാബി വിമാനം നിയന്ത്രിച്ചതും വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റന്‍ ജി.കെ. സന്ദുവായിരുന്നു ഓപ്പറേറ്റിങ് ഓഫിസര്‍. ഫസ്റ്റ് ഓഫിസറായി ക്യാപ്റ്റന്‍ പൂനം സോസ്‌തെ, ക്യാബിന്‍ ക്രൂ അംഗങ്ങളായി നിക്കി എസ്. ഝാ, സുബി പണിക്കര്‍, അര്‍പ്പിത കുമാരി, അനിത മേനോന്‍ എന്നിവരും പ്രവര്‍ത്തിച്ചു.
ലോക വനിതാ ദിനത്തില്‍ വനിതകള്‍ക്കുള്ള ആദരമായി നാലു വനിതാ സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയത്. സ്‌പൈസ് ജെറ്റും എയര്‍ കോസ്റ്റയും ഇത്തരത്തില്‍ പ്രത്യേക വനിതാ സര്‍വീസുകള്‍ നടത്തി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല