1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

ഷരിയാ നിയമം ഇതേ രീതിയില്‍ തഴച്ചു വളരുകയാണ് എങ്കില്‍ ബ്രിട്ടനില്‍ ചാട്ടവാര്‍ അടിയും, കല്ലെറിയലും, അംഗങ്ങള്‍ മുറിച്ചു മാറ്റല്‍ തുടങ്ങിയ നിയമങ്ങള്‍ നിലവില്‍ വരുമെന്ന് വിദഗ്ദ്ധര്‍. ബ്രിട്ടനിലെ കോടതിക്ക് പകരമായി മതാചാര്യന്മാരുടെ വാക്കുകള്‍ വിശ്വസിച്ചു ഇത് പോലുള്ള ക്രൂരമായ ശിക്ഷാ വിധികളിലേക്ക് കടക്കുകയാണ് ബ്രിട്ടനിലെ മുസ്ലിം വംശജര്‍. 1982

എന്നാല്‍ മത തീവ്രവാദികള്‍ ഇതിനായി ഏറെ പണിപെടുന്നുണ്ട് എന്ന് വ്യക്തമാണ്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. വ്യക്തി സ്വാതന്ത്രത്തിനു ഇത്രക്കും പ്രാധാന്യമുള്ള രാജ്യമായ ബ്രിട്ടനില്‍ പോലും മുസ്ലിം ജനത ഭയന്നാണ് ജീവിക്കുന്നത്. ഈ അടുത്ത് സ്വവര്‍ഗപ്രേമികളെ ചുട്ടു കൊല്ലും എന്ന് പറഞ്ഞു ഒരു കൂട്ടം മുസ്ലിംമത തീവ്രവാദികള്‍ മുന്നോട്ടു വന്നിരുന്നു. തട്ടമിടുന്നതിനും ശരീരം പുറത്തു കാണിക്കുന്നതിനും ബ്രിട്ടനിലും ഷരിയാ നിയമ പ്രകാരം സ്ത്രീകള്‍ക്ക് അവകാശമില്ല.

ലഹരി ഉപയോഗിക്കുന്നവര്‍ക്കും വ്യഭിച്ചരിക്കുന്നവര്‍ക്കും അപകട സൂചന നല്‍കി കൊണ്ട് മത തീവ്രവാദികള്‍ ഈ അടുത്ത് ഒരു പ്രകടനം തന്നെ നടത്തിയിരുന്നു. സംഗീതം പോലും കേള്‍ക്കുന്നത് ഈ വിഭാഗക്കാര്‍ക്ക് നിഷിദ്ധമാണ്. ഈ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് മതത്തിന്റെ അതി ക്രൂരമായ നടപടികളാണ് നേരിടേണ്ടി വരിക. ക്രോസ് ബെഞ്ചര്‍ ബാരോനാസ്‌ കോക്സ് ആണ് ഈ പ്രാവശ്യം അതി ശക്തമായി ഷരിയാ നിയമങ്ങള്‍ക്കെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.