1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2012

സൈനിക വാഹനങ്ങള്‍ വാങ്ങിയതിന് കരസേനാ മേധാവിയ്ക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചുവെന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തല്‍. 1 സൈന്യത്തിലേക്ക് ട്രക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിരോധമന്ത്രിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ഒരു ദേശീയ പത്രമാണ് വെളിപ്പെടുത്തിയത്.

2009 ഒക്ടോബര്‍ അഞ്ചിന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ആന്റണിയ്ക്ക് ഇത് സംബന്ധിച്ച് കത്തയച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ഹനുമന്തപ്പയുടെ കത്തിനെ തുടര്‍ന്ന് സോണിയാഗാന്ധി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ആന്റണി അത് ചെയ്തില്ലെന്നുമാണ് പത്രം പുറത്തുവിട്ട വാര്‍ത്ത. ഈ വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ വിമര്‍ശനങ്ങളുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.

കൈക്കൂലി വിവാദത്തില്‍ എ.കെ. ആന്റണിയെ വ്യക്തിപരമായി ആക്ഷേപിക്കാതിരുന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ആന്റണി മറുപടി പറയണമെന്നും അല്ലാത്തപക്ഷം മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയുടെ ശൂന്യവേളയില്‍ ബി.ജെ.പി. നേതാവ് പ്രകാശ് ജാദ്‌വേക്കാണ് വിഷയം ഉന്നയിച്ചത്.

ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണോ എന്നും രണ്ടര വര്‍ഷമായി ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രകാശ് ജാദ്‌വേക്കര്‍ ചോദിച്ചു. തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തില്ലെന്ന് ഹനുമന്തപ്പ ചില ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം ജനറല്‍ വി.കെ.സിങിനെ ഒരു ചടങ്ങില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി സമീപിച്ചെങ്കിലും അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.