1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2012

ഒന്നിന് പിറകെ ഒന്നായി അഴിമതി ആരോപണങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിനെതിരെയും എ കെ ആന്റണിക്കെതിരെയും ഉന്നയിക്കുന്നത് കോടികളുടെ അഴിമതിക്ക് അദ്ദേഹം കൂട്ടു നില്‍ക്കാത്തതിനാല്‍ ആണെന്ന സംശയം ബലപ്പെടുന്നു. 3000 കോടിയുടെ യൂറോകോപ്റ്റര്‍ കരാര്‍ അവസാന നിമിഷം റദ്ദാക്കിയ പ്രതിരോധമന്ത്രി എകെ ആന്റണിയുടെ നടപടിയാണ് നിലവിലുള്ള വിവാദങ്ങള്‍ക്കെല്ലാം അടിസ്ഥാനകാരണമെന്ന് വിലയിരുത്തുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന 190 അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ ആന്റണി കരാര്‍ റദ്ദാക്കാന്‍ ഏകപക്ഷീയമായി ആവശ്യപ്പെടുകയായിരുന്നു.

ആയുധവില്‍പ്പനക്കാരെയും അതിന്റെ ഇടനിലക്കാരായി നില്‍ക്കുന്നവരെയും വിറളിപിടിപ്പിച്ച തീരുമാനമായിരുന്നു ഇത്. തുടക്കത്തില്‍ സൈന്യത്തിലെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ച് നീങ്ങിയ ആന്റണി ആര്‍ക്കും ഉപദ്രവമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇടപാടുകളില്‍ വഴിവിട്ട ഇടപാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആന്റണി ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇടപാടുകള്‍ പരിശോധിക്കാനും തുടങ്ങിയെന്നു വേണം അനുമാനിക്കാന്‍. ആന്റണി സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ വേഗത കുറച്ചുവെന്ന് ചിലര്‍ പരാതി പറയുന്നത് ഇക്കാരണം കൊണ്ടാണ്.

കഴിഞ്ഞ വര്‍ഷം പ്രതിരോധവകുപ്പിനായി നീക്കിവെച്ച തുകയില്‍ 66 ശതമാനം മാത്രം ഉപയോഗിക്കുകയും ബാക്കി ധനകാര്യമന്ത്രാലയത്തിന് മടക്കുകയും ചെയ്തു. ലഭിച്ച പരാതികളെല്ലാം തന്നെ ഗൗരവമായി പരിഗണിച്ച ആന്റണി കരാറുകളുടെ ഏത് ഘട്ടത്തിലും അത് റദ്ദാക്കാനുള്ള സര്‍ക്കാറിന്റെ അവകാശം ഇടക്കിടെ ഓര്‍മ്മിപ്പിക്കാനും മറന്നിരുന്നില്ല.

യുപിഎയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കും ആയുധദല്ലാളന്മാരുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രകോപിപ്പിച്ച് ആന്റണി രാജിവെയ്ക്കുകയോ മുഖം രക്ഷിക്കാന്‍ ആന്റണിയെ മാറ്റുകയോ ചെയ്യുമെന്നാണ് ചിലര്‍ സ്വപ്‌നം കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.