സത്യമേവ ജയതേ ടിവി ഷോയുടെ അവതാരകനും, പ്രശസ്‌ത ബോളിവുഡ് നടനുമായ ആമിര്‍ ഖാന് രാജ്യസഭയിലേക്ക് ക്ഷണം. രാജ്യയെ അഭിസംബോധന ചെയ്‌ത് സംസാരിക്കാനാണ് മിസ്‌റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിനെ പാര്‍ലമെന്റിലേക്ക് കഷണിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ചയാണ് ആമിര്‍ രാജ്യസഭയില്‍ സംസാരിക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചാണ് ആമിര്‍ സംസാരിക്കുക. ആമിറിന്റെ ടിവി ഷോയായ സത്യമേവ ജയതേയാണ് ആമിറിന് ഇങ്ങനെയൊരു അപൂര്‍വ അവസരം ഒരുക്കി കൊടുക്കുന്നതിന് കാരണമായത്.
ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചുള്ള സത്യമേവ ജയതേയുടെ എപിസോഡിനെ തുടര്‍ന്നാണ് ആമിറിനെ രാജ്യസഭയില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.
ഓരോ എപിസോഡിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഓരോ ചീത്ത പ്രവണതകള കുറിച്ച് സാക്ഷികളും, വ്യക്തമായ തെളിവുകളും, കണക്കുകയും നിരത്തി തികച്ചും ആധികാരികതയോടെയാണ് ആമിറിന്റെ സത്യമേവ ജയതേ പരിപാടി മുന്നോട്ടു പോകുന്നത്.
അതുകൊണ്ടു തന്നെ രാജ്യത്തെ ആരോഗ്യ മോഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആമിറും കൂട്ടരും ശേഖരിച്ച തെളിവുകളുമായി രാജ്യസഭയിലെത്താനാണ് രാജ്യസഭാംഗമായ ശാന്തകുമാര്‍ ആമിറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല