വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തില്‍ എ.കെ. ആന്‍റണി. രാജിവെക്കുംവരെ പ്രണബ് മുഖര്‍ജിക്കായിരുന്നു പ്രധാനമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടം.
പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാമനായ മന്ത്രിയാകും അദ്ദേഹത്തിന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ എന്നതാണ് കീഴ്‌വഴക്കം. അനൗദ്യോഗികമായി കേന്ദ്ര മന്ത്രിസഭയില്‍ രണ്ടാംസ്ഥാനം കല്പിക്കപ്പെടുന്നയാളായിരിക്കുമിത്. കൃഷിമന്ത്രി ശരദ് പവാറിനായിരിക്കും ഈ സ്ഥാനം ലഭിക്കുക എന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റില്‍ പ്രധാനമന്ത്രിക്കുശേഷം പവാറിന്റെ പേര് സ്ഥാനം പിടിച്ച പശ്ചാത്തലത്തിലാണിത്.
രാജിവെക്കുംവരെ പ്രണബിനെമന്ത്രിസഭയിലെ രണ്ടാമനായാണ് കണക്കാക്കിയിരുന്നത്. പാര്‍ട്ടിയിലും സര്‍ക്കാറിലും ഒരേപോലെ സീനിയറായ നേതാക്കള്‍ക്കാണ് ഈ അംഗീകാരം ലഭിക്കുക. പ്രതിരോധമന്ത്രി എ.കെ. ആന്‍റണി അഞ്ചംഗ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയിലും അംഗമാണ്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല