ആറന്മുള വിമാനത്താവളത്തിനു കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംയുക്തസമിതി അനുമതി നല്‍കി.ആഭ്യന്തര, വ്യോമയാന, പ്രതിരോധ മന്ത്രാലയങ്ങളുടെയും ആദായനികുതി, കാലാവസ്ഥാ നിരീക്ഷണ, റവന്യു, ധനകാര്യ വകുപ്പുകളുടെയും വിമാനത്താവള അതോറിറ്റി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ആസൂത്രണ കമ്മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണു സംയുക്തസമിതി. പ്രതിരോധ, വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങള്‍ നേരത്തെ പദ്ധതിക്ക് അനുകൂല നിലപാടെടുത്തിരുന്നു.
വിഷയം പരിഗണിക്കാന്‍ സംയുക്തസമിതി രണ്ടാംവട്ടമാണു ചേര്‍ന്നത്. വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.ടി. നന്ദകുമാര്‍ ആറന്മുള വിമാനത്താവളത്തെ പ്രതിനിധീകരിച്ചു. പത്തനംതിട്ട ജില്ലയ്ക്കു ലഭിച്ച പുതുവത്സര സമ്മാനമാണ് അനുമതിയെന്ന് ആന്റോ ആന്റണി എംപി അഭിപ്രായപ്പെട്ടു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല