35 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. പുഴാതി കക്കാട് സ്വദേശികളായ കെ. ജംഷീര്‍ (25), കെ.പി. സജീര്‍ (29), കുഞ്ഞിപ്പള്ളി സ്വദേശികളായ കെ.പി. ഷമീര്‍ (32), പ കെ.കെ. അഫ്സീന്‍ (21), എളയാവൂര്‍ മുന്‍സീര്‍ (32) എന്നിവരെയാണ് ടൗണ്‍ സി.ഐ സംഘം പിടികൂടിയത്.
ജംഷീറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.ജംഷീറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രേഖകളില്ലാതെ സൂക്ഷിച്ച പണം കണ്ടെത്തിയത്. . ജംഷീറും സജീറുമാണ് കുഴല്‍പണ സംഘത്തിന്റെ മുഖ്യകണ്ണികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല