1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2011

മറ്റു സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്ന പേരില്‍ വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന മുന്‍ ഹോളിവുഡ് അര്‍നോള്‍ദ് ഷ്വാസ്നഗര്‍ ചതിക്കപ്പെട്ട ഭാര്യ മരിയക്ക് 155 മില്ല്യന്‍ പൌണ്ട് നല്‍കേണ്ടി വരുമെന്ന്‌ റിപ്പോര്‍ട്ട്.അമേരിക്കയിലെയും ബ്രിട്ടനിലെയും നിയമപ്രകാരം വിവാഹ മോചനം നടന്നാല്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നേര്‍ പകുതി ഭാര്യയ്ക്ക് കൊടുക്കേണ്ടി വരും.
അപ്രകാരം സംഭവിച്ചാല്‍ സെലിബ്രറ്റികളില്‍ നടക്കുന്ന ഏറ്റവും വലിയ തുകയുടെ വിവാഹ മോചനമായിരിക്കുമിത്.

310 മില്ല്യന്‍ പൌണ്ടിന്റെ ആസ്തി അര്‍നോള്‍ഡിന് ഉണ്ടെന്നാണ് കണക്കുകള്‍.ഇതില്‍ വീടുകളും,ഷോപ്പിംഗ്‌ മാളുകളും,കൊക്കോ കൊള ,സ്റാര്‍ ബക്ക്സ് തുടങ്ങിയ കമ്പനികളിലെ ഷെയറുകളും ഉള്‍പ്പെടും.ഭര്‍ത്താവിന്റെ സമ്പത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഒരു സ്വകാര്യ എജെന്‍സിയെ മരിയ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

വീട്ടിലെ വേലക്കാരിയില്‍ അര്‍നോള്‍ഡിന് 13 വയസുള്ള ഒരു കുട്ടിയുന്ടെന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ്‌ ദമ്പതികള്‍
25 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചത്.അതേ സമയം അര്‍നോള്‍ഡിന് കൂടുതല്‍ രഹസ്യ ബന്ധങ്ങളും അവയില്‍ കുട്ടികളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഏറ്റവും ഒടുവിലായി അദ്ദേഹം കാലിഫോര്‍ണിയ ഗവര്‍ണര്‍ ആയിരുന്ന കാലത്ത് സ്ത്രീകളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് ഒരു വിരമിച്ച പോലീസുകാരന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

എന്തായാലും മരിയക്ക്‌ യൂറോ മില്ല്യന്‍ അടിക്കുന്നതിലും മെച്ചമായിരിക്കും ഈ വിവാഹമോചനം.അര്‍നോള്‍ഡിന്റെ സ്വത്തിലെ അവസാന പൈസക്ക് വരെ മരിയ അവകാശവാദം ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ബന്ധം വേര്‍പെടുത്തുമ്പോള്‍ സ്വത്തില്‍ പകുതി കൊടുക്കേണ്ടി വരുമെന്നതിനാലാണ് പാശ്ചാത്യ രാജ്യങ്ങളില്‍ സ്ത്രീയും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നത്.അടുത്ത കാലത്ത് ആറു മാസത്തെ വിവാഹ ജീവിതത്തിനു ശേഷം ബന്ധം വെര്‍പെടുതിയപ്പോള്‍ 10 മില്ല്യന്‍ പൌണ്ട് ഒരു റഷ്യന്‍ യുവതിക്ക് ലഭിച്ചത് വാര്‍ത്തയായിരുന്നു.ഈ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി വിവാഹവും വിവാഹ മോചനവും നടത്തിയത് ലണ്ടനില്‍ വച്ചായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.