അരൂരില്‍ ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ച് 3 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്.
തിരുനെല്‍വേലി ഹാപ്പ എക്‌സ്പ്രസ് ആണ് കാറിലിടിച്ചത്. കെഎല്‍ 32 ഡി 276 എന്ന നമ്പരിലുള്ള ഇന്‍ഡിക്ക കാറാണ് അപകടത്തില്‍പെട്ടത്. ഒരു കുട്ടിയുള്‍പ്പെടെ അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ടവര്‍ ഒരു കുടുംബത്തിലുള്ളവരാണ്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. നാട്ടുകാരും തീവണ്ടി യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ആദ്യം ശ്രമമാരംഭിച്ചത്. കാറ് വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗ്ഗ മദ്ധ്യേ മരിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല