1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ(എം) സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. ഇന്ന് രാവിലെയാണ് രാഗേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. വടകരയില്‍ ക്യാമ്പ് ഓഫീസില്‍ സി ഭാസ്‌കരനോടൊപ്പമാണ് രാഗേഷെത്തിയത്. ടിപി വധക്കേസിലെ പ്രതിയായ പികെ കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്നാണ് രാഗേഷിനെതിരെയുള്ള കേസ്.

രാഷ്ട്രീയ പ്രേരിതമായി തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം രാഗേഷ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

കുഞ്ഞനന്തനെ സഹായിച്ചത് രാഗേഷ് പറഞ്ഞിട്ടാണെന്ന എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് സരിന്‍ ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെ പ്രതി ചേര്‍ത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ചികിത്സയിലാണെ കാരണം പറഞ്ഞ് രാഗേഷ് ഹാജരാവാന്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.