1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2016

സ്വന്തം ലേഖകന്‍: ഓസ്‌ടേലിയയിലെ ഇരട്ട സഹോദരിമാര്‍ക്ക് ജീവിതത്തിലും ഇനി ഒരേ പങ്കാളി മാത്രം. ഐഡന്റിക്കല്‍ ട്വിന്‍സായ അന്ന ഡെസിന്‍കും ലൂസി ഡെസിന്‍കും ജീവിതത്തില്‍ എല്ലാം ഒരുപോലെയാണ്. എങ്കില്‍ ഭര്‍ത്താവിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയെന്ന് തീരുമാനിച്ച ഇരുവരും ചേര്‍ന്ന് ഒരാളെ വിവാഹം കഴിച്ചു.

32 കാരനായ ബെന്‍ ബെയ്‌ലിനെയാണ് ഓസ്‌ട്രേലിയക്കാരായ ഇരട്ട സഹോദരിമാര്‍ കണ്ടെത്തിയത്. ഇതുവഴി ഇരുവരുടേയും ജീവിത പങ്കാളികള്‍ക്ക് ഇണകളെ മാറിപ്പോകില്ലെന്നാണ് സഹോദരിമാരുടെ ന്യായം. ജീവിത പങ്കാളിയെ മാറിപ്പോകാതിരിക്കാന്‍ സഹോദരിമാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശം സന്തോഷത്തോടെയാണ് ബെന്‍ സ്വീകരിച്ചത്.

ഇരട്ടകളെ വിവാഹം കഴിച്ചതോടെ ഇരട്ട സ്‌നേഹം ലഭിക്കുമെന്ന് ബെന്‍ പ്രതികരിച്ചു. രണ്ട് ഭാര്യമാരോടും ഒരേസമയം സംവദിക്കുന്നത് ശ്രമകരമായ കാര്യമാണ്. എന്നാല്‍ രണ്ട് സ്ത്രീ സുഹൃത്തുക്കളുമായി കഴിയാനാകുന്നത് സന്തോഷകരമാണെന്നും ബെന്‍ പറഞ്ഞു.

രണ്ട് പേരെയും ഒരേപോലെ കൈകാര്യം ചെയ്യുകയെന്നത് ശ്രമകരമാണെങ്കിലും താന്‍ ഇത് ആസ്വദിക്കുന്നുവെന്നും ബെന്‍ കൂട്ടിച്ചേര്‍ത്തു. മുഖത്ത് നേരിയ വ്യത്യാസം മാത്രമുണ്ടായിരുന്ന സഹോദരിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഒരേ രൂപം സ്വീകരിച്ചത്.

ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത സഹോദരിമാര്‍ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്ക് വഴി തന്നെയാണ് ഇവര്‍ ബെന്നിനെ കണ്ടെത്തിയതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.