അമിത ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത അന്യ സംസ്ഥാന വിനോദ സഞ്ചാരസംഘത്തെ മര്‍ദിച്ച സംഭവത്തില്‍ നാല്
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍.കമ്പിവടി ഉള്‍പ്പെടെ ആയുധങ്ങളുമായി മൂന്നംഗ കുടുംബത്തെ മര്‍ദിക്കുന്ന രംഗം പൊലീസിന്‍െറ ഒളികാമറയില്‍ പതിഞ്ഞിരുന്നു. കോടതിയില്‍ കീഴടങ്ങിയ ഇവരെ പോലീസിന്റെ കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു.
കൊച്ചുകടവന്ത്ര അമലഭവനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൂര്യ (24) , മട്ടാഞ്ചേരി മംഗലശ്ശേരി നൗഷാദ് (41) ,
കതൃക്കടവ് എ. പി വര്ക്കിനഗറില് പന്ത്രണ്ടാം നമ്പര്‍ വീട്ടില്‍ രാഘവന് (24) , മുളവുകാട് തെരുവില്പറമ്പ് രാജേഷ് (32)
എന്നിവരാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. പല തവണ ഇവര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല.
കഴിഞ്ഞ മെയ് 11-നായിരുന്നു സംഭവം. മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഡല്‍ഹി
റാണി ബാഗ് സ്വദേശി പ്രേം മല്‍ഹോത്ര, ഭാര്യ പത്തനംതിട്ടക്കാരി രാജി വര്‍ഗീസ്, ഇവരുടെ മകന് യതിന് മല്‍ഹോത്ര എന്നിവരെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല