1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് ആറുപ്രതികൾക്ക് ഹൈക്കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. വധക്കേസിലെ മൂന്നാം പ്രതി പി.എം റമീഷ്, നാലാം പ്രതി ദിപിൻ, അഞ്ചാം പ്രതി പറയങ്കണ്ടി രവീന്ദ്രൻ, ഒൻപതാം പ്രതി മുഹമ്മദ് ഫൈസൽ എന്നിവർക്കും 2009 ലെ ഗൂഢാലോചന കേസിലെ പ്രതികളായ കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ എന്നിവർക്കുമാണ് ജാമ്യം അനുവദിച്ചത്. മറ്റ് ഏഴുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി.

കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ, ജസ്റ്റിസ് ബാലകൃഷ്ണന്റെ സീനിയറാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കെ.സി. രാമചന്ദ്രൻ, പി.വി. റഫീഖ്, പി.കെ കുഞ്ഞനന്തൻ, പി. മോഹനൻ, എം.പി സനൂപ്, ഇ.എം ഷാജി, ജ്യോതിബാബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ പിന്മാറിയത്. ജാമ്യംലഭിച്ച ആദ്യ നാലു പ്രതികളും രണ്ടു ലക്ഷം രൂപയ്ക്കുള്ള സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള ആൾ ജാമ്യവും നൽകണം. ആയുധം ഒളിപ്പിക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കേസ്. ഗൂഡാലോചനക്കേസ് പ്രതികൾ ഒരു ലക്ഷം രൂപവീതം സ്വന്തം ജാമ്വവും തുല്യതുകയ്ക്കുള്ള ആൾ ജാമ്യവും നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.