ബാന്‍ബറി: ഇന്ത്യന്‍ മലയാളി അസോസിയേഷന് ബാന്‍ബറി (ഐ.എം.എ)യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ മികവുറ്റ പരിപാടികളോടെ നടന്നു. ബാന്‍ബറി ബി.ജി.എന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ആഘോഷ പരിപാടികളില്‍ അസോസിയേഷന് പ്രസിഡണ്ട് ഷൈലേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ.മെര്വിന് ടവര്‍ ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. മുല്ലപ്പെരിയാല്‍ പ്രശ്നത്തിന് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിക്കൊണ്ട് നടന്ന തിരി തെളിയിക്കലില്‍ എല്ലാ കുടുംബങ്ങളും പങ്കാളികളായി. അഞ്ച് മിനുറ്റ് തിരി തെളിച്ച് മൌനം ആചരിച്ചു. കേക്ക് മുറിച്ചതിനെ തുടര്‍ന്നു മാര്‍ഗ്ഗംകളി, ജയന് ഡാന്‍സ് ഉള്‍പ്പെടെയുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ അരങ്ങേറി. 
ഡിന്നറിനെ തുടര്‍ന്ന് രാത്രി പതിനൊന്ന് മണിയോടെ പരിപാടികള്‍ സമാപിച്ചു. പ്രസിഡണ്ട് ഷൈലേഷ് കുമാര്‍, സെക്രട്ടറി ഉമ്മച്ചന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപെടുത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല