1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2016

സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ മരമനുഷ്യന്റെ കൈയ്യിലെ വേരുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ബംഗ്ലാദേശ് സ്വദേശിയായ അബുല്‍ ബാജന്ദറിന്റെ ആദ്യഘട്ട ശസ്ത്രക്രിയ ബംഗ്ലാദേശിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടന്നത്. ഓരോ ദിവസം കഴിയും തോറും മരമായി മാറുന്ന ഒരു അവസ്ഥയിലായിരുന്നു അബുല്‍.

കൈവിരലുകളിലും കാലുകളിലും മരം പോലുള്ള തഴമ്പുകള്‍ വളര്‍ന്ന തഴമ്പുകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അബുല്‍ ഈ രോഗത്തിന് അടിമയാണ്. ബംഗ്ലാദേശ് സര്‍ക്കാരാണ് യുവാവിന്റെ ചികിത്സ ചിലവ് വഹിക്കുന്നത്. രോഗത്തിനുള്ള ചികിത്സ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലായിരുന്നു ധാക്ക മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍.

കഴിഞ്ഞ ദിവസം നടന്ന ആദ്യഘട്ട സര്‍ജറിയില്‍ കൈയിലെ തഴമ്പുകള്‍ വിജയകരമായി നീക്കം ചെയ്യാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടാംഘട്ട ഓപ്പറേഷന്‍ മൂന്നാഴ്ച്ചകള്‍ക്കുള്ളില്‍ നടക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തഴമ്പുകള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം തന്റെ ജോലിയിലേക്ക് മടങ്ങാനുള്ള തിടുക്കത്തിലാണ് അബുല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.