1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2016

സ്വന്തം ലേഖകന്‍: ബാര്‍കോഴ കേസില്‍ കെഎം മാണി കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് സമര്‍പ്പിച്ച തുടരമ്പേഷണ റിപ്പോര്‍ട്ടിലാണ് മാണിയെ കുറ്റവിമുക്തനാക്കുന്നത്. മാണിയ്‌ക്കെതിരായ നിയമ നടപടികള്‍ റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ കോഴ കേസില്‍ കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് എസ്പി സുകേശനാണ് പുനരന്വേഷണം നടത്തിയ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജു രമേശ് നല്‍കിയ ശബ്ദരേഖ പരിശോധിയ്‌ക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അവസാനിപ്പിയ്ക്കണമെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പരമാര്‍ശം.

കേരള കോണ്‍ഗ്രസില്‍ നിന്നും സര്‍ക്കാരിന് കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നസാഹചര്യത്തിലാണ് മാണിയ്ക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാന ബജറ്റ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബജറ്റ് അവതരണത്തിനായി മാണി വീണ്ടുമെത്തുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.