ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി ഏഴിന് ശനിയാഴ്ച നടന്നു. ഓള്‍ഡ്‌വര്‍ത്ത് സയന്‍സ് കോളേജില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡണ്ട് സജീഷ് ടോം ഉല്‍ഘാടനം ചെയ്തു. ബേസിംഗ് സ്റ്റോക്ക് സെന്റ് ബീഡ്സ് കാത്തലിക് ചര്‍ച്ച് വികാരി ഫാ. ഡൊമിനിക് ഗോള്‍ഡിംഗ് അതീവ ഹൃദ്യമായ ക്രിസ്തുമസ് സന്ദേശം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ഷൈജു കെ ജോസഫ്, ഫോര്‍ലൈന്‍ ട്രസ്റ്റ് ഡയറക്ട്ടര്‍ ബോബ് കാര്‍, ഹാംഷയര്‍ കൌണ്ടി കൌണ്‍സിലര്‍ ജെയ്ന്‍ ഫ്രാങ്കം എന്നിവര്‍ പ്രസംഗിച്ചു.
ബേസിംഗ്സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ മനോസിംഗ്, ബേസിംഗ്സ്റ്റോക്ക് ബോറോ കൌണ്‍സിലര്‍ പോള്‍ ഫ്രാങ്കം, അസോസിയേഷന്‍ ട്രഷറര്‍ സിബി വര്‍ഗീസ്, വൈസ് പ്രസിഡണ്ട് ടൈറ്റസ് തോമസ്, ജോയിന്റ് സെക്രട്ടറി സജി മോന്‍ മാത്യു എന്നിവര്‍ ഉല്‍ഘാടന ചടങ്ങളില്‍ സന്നിഹിതരായിരുന്നു. ബിജാ സാം തിരുവാതിലില്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഷൈജു കെ ജോസഫ് അണിയിച്ചൊരുക്കിയ തിരുപ്പിറവിയെ അടിസ്ഥാനമാക്കിയുള്ള കലാരൂപം വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പുത്തന്‍ അനുഭവമായി മാറി. പതിനഞ്ചോളം കലാകാരന്മാരും കലാകാരികളും അണിനിരന്ന അര മണിക്കൂര്‍ നീണ്ടുനിന്ന പ്രസ്തുത പരിപാടി അവതരണത്തിലെ പ്രൊഫഷനിലിസം കൊണ്ട് എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി.
യുക്മയുടെ റീജിയണല്‍ നാഷണല്‍ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ ഇനങ്ങള്‍ ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറിന് ശേഷം സണ്‍ഡര്‍ലാന്‍ഡില്‍ നിന്നുള്ള ഡോക്റ്റര്‍ രാജുവും സംഘവും അവതരിപ്പിച്ച ഗാനമേള പങ്കെടുത്തവരില്‍ എല്ലാം ഉത്സവലഹരി ഉണര്‍ത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അസോസിയേഷനുമായി ബന്ധപ്പെട്ട വേദികളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച എല്ലാ കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കിയതും ശ്രദ്ധേയമായി. യുക്മ നാഷനല്‍ എക്സിക്യൂട്ടീവ് അംഗവും അസോസിയേഷന്‍ പ്രസിഡണ്ടുമായ സജീഷ് ടോം, സെക്രട്ടറി ഷൈജു കെ ജോസഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ആകര്‍ഷകമായ സമ്മാനങ്ങളോട് കൂടി നടത്തിയ റാഫിള്‍ നറുക്കെടുപ്പും പരിപാടികല്ക്കിടയില്‍ പ്രഖ്യാപിച്ച സര്‍പ്രൈസ് ഗിഫ്ട്ടുകളും പ്രോഗ്രാമിനെ കൂടുതല്‍ രസകരമാക്കി. ഭരണസമിതി അംഗങ്ങളായ വിന്‍സന്റ് പോള്‍, ഷാജി ഫിലിപ്പ്, സജി ജോസഫ്, ടോണി ജോണ്, ജോണി ജോസഫ്, ബിജു ക്ണ്ടാരപ്പള്ളില്‍, രാജു കുഞ്ചെറിയ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല