1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2012

കൌമാരക്കാരായ പെണ്‍കുട്ടികള്‍ ബിക്കിനി ധരിക്കുന്നതിനെക്കുറിച്ചും കന്യാകത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെയുള്ള പ്രതിഷേധം രൂക്ഷമാകുന്നു. ഓറല്‍ സെക്‌സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യരുതെന്നാണ് ടിവി നിരീക്ഷണസമതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

എഫില്‍ തുടങ്ങുന്ന തെറിവാക്ക് ഉള്‍പ്പെടെ പറയുന്ന ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ബിബിസിയില്‍ ആദ്യമായി പ്രക്ഷേപണം ചെയ്തപ്പോള്‍ തന്നെ പ്രതിഷേധം രൂക്ഷമായിരുന്നു.

ഡോക്യുമെന്ററി അങ്ങേയറ്റം വൃത്തിക്കെട്ട ഒന്നാണെന്ന മട്ടിലാണ് ടിവി നിരീക്ഷണ സമതിയിലെ വക്താക്കള്‍ പ്രതികരിച്ചത്. സാമൂഹിക മര്യാദകള്‍ പാലിക്കാത്ത ഒന്നാണ് ബിസിസിയുടെ ഈ ഡോക്യുമെന്ററിയെന്ന് ടിവി നിരീക്ഷണ സമതിയിലെ പ്രധാന അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇത് പൂര്‍ണ്ണമായും കൗമാരക്കാരെ ലക്ഷ്യംവെച്ചുള്ള പരിപാടിയാണ്. സുരക്ഷിതമായ ലൈംഗീകവേഴ്ചകളെക്കുറിച്ചും കന്യാകത്വം നഷ്ടപ്പെടുന്നതിനെക്കുറിച്ചുമെല്ലാമുള്ള ഒരു പരിപാടിയുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ല- മുന്‍ മന്ത്രിയായ ആന്‍ വൈഡ്‌കോംബ് പറഞ്ഞു. ഈ പരിപാടിയിലെ അവതാരകനും അവതാരകയുമെല്ലാം ഓറല്‍ സെക്‌സിനെക്കുറിച്ചും കന്യകാത്വത്തെക്കുറിച്ചുമെല്ലാം പച്ചയ്ക്ക് സംസാരിക്കുകയാണ്. ഇതാണ് ടിവി നിരീക്ഷണ സമതിയെയും മറ്റും ചൊടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.