1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2011

സാബു കാലടി

ബെഡ്‌ഫോര്‍ഡ്-മാസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു ആഘോഷം ബെഡ് ഫോര്‍ഡിലെ മലയാളികള്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത രീതിയില്‍ അത്യാര്‍ഭാടപൂര്‍വ്വം ആഘോഷിച്ചു. അസോസിയേഷനിലെ എല്ലാ കുടുംബാംഗങ്ങളുടേയും ഒത്തൊരു വിളിച്ചറിയിച്ചുകൊണ്ട് 23 ാം തീയതി വൈകീട്ട് 5 മണിയോടുകൂടി മുതിര്‍ന്ന അംഗങ്ങളായ വര്‍ഗ്ഗീസ്, സായി, ജോണ്‍, ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ സ്വാദിഷ്ഠമായ ഭക്ഷണം പാകംചെയ്യലും കലാപരിപാടികളുടെ റിഹേഴ്‌സലും ആരംഭിച്ചു.

24ാം തീയതി ഉച്ചയ്ക്ക് അസോസിയേഷനിലെ പ്രധാന സംഘാകടകരിലൊരാളായ യൂജിന്‍ തോമസിന്റെ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ടെസ്സി, സിബി, ജോയ്കുട്ടി ജെയ്‌മോന്‍, ഷെറിന്‍ ജീവന്‍, എന്നിവര്‍ ചേര്‍ന്ന് ഈശ്വരപ്രാര്‍ത്ഥന നടത്തി. രാജന്‍ കോശി സ്വാഗതപ്രസംഗവും അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളായ ജോണും നാട്ടില്‍ നിന്ന് എത്തിച്ചേര്‍ന്ന 2 അമ്മമാരും ഒത്തുചേര്‍ന്ന് ദീപംതെളിയിച്ച് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജോബി മാങ്കിടി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് രാത്രി പത്തുമണിവരെ വിവിധ കലാപരിപാടികളാല്‍ ധന്യമായ ആഘോഷങ്ങള്‍ക്ക് രാംദാസിന്റെ നേതൃത്വത്തിലുള്ള അവതരണവും നോര്‍ത്താംപ്റ്റണ്‍ ബീറ്റ്‌സിന്റെ ഗാനമേളയും ലൈറ്റ് അറേഞ്ച്‌മെന്റും മാറ്റുകൂട്ടി. തീര്‍ത്തും സൗജന്യമായ മറ്റ് ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നിട്ടും സ്വന്തം അസോസിയേഷനിലെ ആഘോഷപരിപാടികള്‍ ഒത്തൊരുമിച്ച് ഏറെ വന്‍വിജയമാക്കി തീര്‍ത്ത് ബെഡ്‌ഫോര്‍ഡിലെ മലയാളി സമൂഹത്തിന് ഒരുമാതൃകയായി തീരുകയാണ് ബെഡ്‌ഫോര്‍ഡ് മാസ്റ്റണ്‍ മലയാളി അസോസിയേഷന്‍.

കലാപരിപാടികള്‍ക്ക് പരിശീലനം നല്‍കുകയും അവതരിപ്പിക്കുകയും ചെയ്ത പ്രശസ്ത ക്ലാസിക് നര്‍ത്തകി പ്രശാന്തി, ഡോണ, അലക്‌സിയ, മരിയ, സ്വെറ്റ്‌ലാന, രൂഹന്‍ എന്നിവര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

Click Here for more photos

Video Links below

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.