1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011

കേരള പോലീസിന്നെ നന്നാക്കിയെടുക്കണമെന്നത് മാറി മാറി വരുന്ന എല്ലാ സര്‍ക്കാര്‍ദാദമാരുടെയും അതിമോഹമാണല്ലോ, അല്ല ഇനിയിപ്പോള്‍ നന്നാക്കണമെങ്കില്‍ നന്നാവാത്തതിന്റെ കാരണം കണ്ടതേണ്ടതാണല്ലോ ആദ്യം ചെയേണ്ടത് ഒടുവില്‍
കേരളത്തിലെ പൊലീസ്‌ നന്നാവാതിരുന്നതിനു പിന്നിലെ കാരണങ്ങള്‍ ഒറ്റയടിക്കു മനസിലാക്കിക്കളഞ്ഞരിക്കുന്നു നമ്മുടെ സര്‍ക്കാര്‌. ജനത്തിനു വേണ്ടിയാണല്ലോ പൊലീസ്‌. അതുകൊണ്ട്‌ അവരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ അനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ നന്നാകും. അതുകേള്‍ക്കാത്തതുകൊണ്ടാണ്‌ ഇപ്പോള്‍ കൊലപാതകികളും ക്വട്ടേഷന്‍കാരും പെണ്ണുപിടിയന്‍മാരുമൊക്കെ സേനയില്‍ കൂടിക്കൂടി വരുന്നത്‌. ആവോ ആര്‍ക്കറിയാം! പ്രവീണിനെ കൊന്ന്‌ തുണ്ടം തുണ്ടമാക്കിയ ഡിവൈഎസ്‌പി ഷാജിയുടെയും പത്രലേഖകനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത കൊല്ലത്തെ ഡിവൈഎസ്‌പിയുടെയുമൊന്നും കുറ്റമല്ല അവരങ്ങനെ ചെയ്‌തത്‌. പൊതുജനാഭിപ്രായം സ്വരൂപിച്ച്‌ പൊലീസ്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുള്ള കാര്യമാണത്‌.

അതൊക്കെ മാറ്റിയെടുത്ത്‌, പൊലീസിനെ നല്ല സ്റ്റീല്‍ പാത്രം പോലെ വെടിപ്പുള്ളതാക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ ആര്‍ക്കു കഴിയും, വേണ്ടെന്നു പറയാന്‍? അതുകൊണ്ടാണ്‌ പോലിസിനെ നവീകരിക്കാന്‍ ഐഡിയ ബാങ്കുണ്ടാക്കാനും അത്‌ വെബ്‌സൈറ്റിലൂടെ അറിയിക്കാനും തീരുമാനിച്ചത്‌. രണ്ടാണ്‌ ഇതിനു പ്രേരിപ്പിച്ചത്‌. ഒന്നാമത്തേത്‌, ആന്‍ ഐഡിയ ക്യാന്‍ ചെയ്‌ഞ്ച്‌ യുവര്‍ ലൈഫ്‌ എന്ന മഹദ്‌ വചനം, പിന്നെ നാട്ടുകാരെല്ലാം ഇ സൗഹൃദത്തിലായോ പൊലീസ്‌ സൈറ്റൊക്കെ കാണുന്നുണ്ടോ എന്ന്‌ അറിയാനുള്ള ആകാംക്ഷ.

പൊതുജനത്തിനും സേനയിലുള്ളവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം ഐഡിയ ബാങ്ക്‌ -2030 എന്ന പേരിലാണ്‌ ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പോലിസ്‌ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച കേരള വിഷന്‍ 2030 ന്റെ ചുവട്‌ പിടിച്ചാണ്‌ ഐഡിയ ബാങ്ക്‌്‌. പോലിസുമായി ബന്ധപ്പെട്ട 17 വിഭാഗങ്ങളിലേക്കാണ്‌ കേരള വിഷന്‍ -2030 ന്റെ ഭാഗമായി നിര്‍ദേശങ്ങളും ആശയങ്ങളും ക്ഷണിച്ചിരിക്കുന്നത്‌. നടപ്പാക്കാന്‍ കഴിയുന്ന മികച്ച ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്ന 10 പേര്‍ക്ക്‌ ഓരോ വര്‍ഷവും പ്രത്യേക റിവാര്‍ഡ്‌ നല്‍കും. പോലിസിന്റെ കാര്യക്ഷമതയും പ്രാപ്‌തിയും വര്‍ധിപ്പിച്ച്‌ പരാതികള്‍ക്കിടമില്ലാതെ സേനയെ നവീകരിയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ്‌ ആഭ്യന്തര വകുപ്പ്‌ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌. നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ കേരള പോലിസിന്റെ ഔദ്യോഗിക വെബ്‌ സൈറ്റില്‍ ഓരുക്കിയിട്ടുള്ള പ്രത്യേക സംവിധാനം ഇതിനായി ഉപയോഗിക്കാം.

പോലിസിന്‌ ജനങ്ങളോടുള്ള സമീപനം, കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തല്‍, ജനമൈത്രീ പോലിസ്‌, ഏതെല്ലാം പ്രത്യേക മേഖലകളില്‍ പോലിസിന്റെ ഇടപെടല്‍ ശക്തമാക്കി നിയമം സംരക്ഷിക്കാം, ശാസ്‌ത്രീയമായ അന്വേഷണങ്ങള്‍, കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ സംരക്ഷണം, ക്രിമിനലുകളെ പൂര്‍ണമായും തടയുകയും പോലിസും ക്രമിനിലുകളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുക, അഴിമതി തടയുകയും അച്ചടക്കം ഉറപ്പാക്കുകയും ചെയ്യുക, ട്രാഫിക്‌ നിയന്ത്രണങ്ങളും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക, ബാലകുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ജാഗ്രത, കുട്ടികളുടെയും സ്‌ത്രീകളുടെയും സംരക്ഷണം ഉറപ്പാക്കല്‍, മനുഷ്യാവകാശ സംരക്ഷണം, സൈബര്‍ കുറ്റക്യത്യങ്ങള്‍ തടയുകയുന്നതിലും അന്വേഷണത്തിലെ കാര്യക്ഷമതയും, സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളുടെയും ആരാധനാലയങ്ങളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും സംരക്ഷണം, തീവ്രവാദം തടയല്‍, സേനയുടെ യൂനിഫോം മാറ്റുന്നത്‌ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കും പോലിസ്‌ സേനയില്‍ നിന്നുള്ളവര്‍ക്കും നിര്‍ദേശങ്ങളും ആശയങ്ങളും സമപ്പിക്കാം.

പോലിസ്‌ സേനയില്‍ നിന്നുള്ളവര്‍ തങ്ങളുടെ റാങ്കും തസ്ഥികയും ഔദ്യോഗിക വിലാസവും രേഖപ്പെടുത്തി വേണം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍. തങ്ങളുടെ ആശയങ്ങള്‍ പ്രത്യേക കോളത്തില്‍ ടൈപ്പ്‌ ചെയ്‌ത്‌ രേഖപ്പെടുത്തുന്നതിനൊപ്പം രേഖകള്‍ അറ്റാച്ച്‌ ചെയ്‌ത്‌ അയക്കാവുന്നതാണ്‌. ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന പത്ത്‌ മികച്ച ആശയങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കി 2030 നകം സംസ്ഥാന പോലിസ സേനയുടെ മുഖഛായ മാറ്റുകയും ജനങ്ങളുമായി കൂടുതല്‍ അടക്കുകയും ചെയ്യുകയെന്നതാണ്‌ പുതിയ പദ്ധതി അവതരിപ്പിച്ചതിലൂടെ ആഭ്യന്തര വകുപ്പ്‌ ലക്ഷ്യമിടുന്നത്‌. 2030ന്‌ ഇനി 19 വര്‍ഷമുണ്ടല്ലോ എന്നാണോ. അതൊരു വലിയ കാര്യമാണോ. കണ്ണടച്ചുതുറക്കുമ്പോഴേക്കും വര്‍ഷങ്ങളങ്ങു പോകില്ലേന്ന്‌.ഹഹഹ. അല്ലയിനിപ്പോള്‍ ഞങ്ങളെ നന്നാക്കല്ലേ ഏമാനേ പണി കിട്ടുമെന്ന് വല്ല പോലീസുകാരനും പറഞ്ഞാല്‍ വല്ല മന്ത്രിമഹാനും ഈ തീരുമാനങ്ങള്‍ വിഴുങ്ങി കളയുമോ ആവോ, അല്ല എല്ലാ തീരുമാനങ്ങള്‍ക്കും സംഭവിക്കുന്നത്‌ ഇത് തന്നെയാണല്ലോ, ഒരു സംശയം അത്രമാത്രം!

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.