1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

ബെല്‍ഫാസ്റ് സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ മലങ്കരയുടെ മഹാപരിശുദ്ധ്ധനായ ചാത്തുരുത്തില്‍ ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറീയോസ് (പരുമല കൊച്ച്തിരുമേനി ) യുടെ 109 താമത് ഓര്‍മ്മപ്പെരുന്നാളും കുടുംബ നവീകരണ ധ്യാനവും നവംബര്‍ 4, 5 തീയതികളില്‍ നടത്തപ്പെടുന്നു.

നവംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്കു സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്ന് 6.30 മുതല്‍ 9.00 മണി വരെ കോട്ടയം, തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിലെ റവ. ഫാ. കെ. കെ. തോമസ്സ് നയിക്കുന്ന കുടുംബനവീകരണ ധ്യാനവും നടത്തപ്പെടുന്നു.

ശനിയാഴ്ച രാവിലെ 9.00 നു പ്രഭാത നമസ്കാരവും, വിശുദ്ധ്ധ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യ്സ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ച സദ്യയും, നടത്തപ്പെടുന്നു. വിശ്വാസികളേവരും പ്രാര്‍ത്ഥനയോടുകൂടി പരിശുദ്ധന്റെ നാമത്തില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകേസ്ഥതാണ്.

ധ്യാനം നടക്കുന്ന പള്ളിയുടെ വിലാസം:
Musgrave Park Hospital
Chapel,
20 Stockman’s Lane,
Belfast BT9 7JB
കൂടുതല്‍ വിവരങ്ങള്‍ക്കു Rev. Fr. Thomas puthiyaamadatthil 07897105278
സെക്രട്ടറി: Paulose N Kuriakose Tel. 07500709167
ട്രഷറര്‍: George Varghese Tel. 07501498188 ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.