1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

പെന്‍ഷന്‍ വരുമാനക്കാര്‍ക്കും മറ്റും നല്‍കിവരുന്ന സൗജന്യങ്ങള്‍ നിര്‍ത്താലാക്കണമെന്ന് എംപിയുടെ ആഹ്വാനം. പെന്‍ഷന്‍കാര്‍ക്ക് നല്‍കിവരുന്ന ഫ്രീ ബസ് പാസ്സുകള്‍, പ്രിസ്‌ക്രിപ്ഷണന്‍സ് തുടങ്ങിയ സൗജന്യങ്ങള്‍ നില്‍ത്താലാക്കണമെന്ന് എംപിയായ നിക്ക് ബോള്‍്‌സ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. എഴുപത്തിയഞ്ച് വയസ്സിന് മുകളിലുളളവര്‍ക്കുളള സൗജന്യ ടെലിവിഷന്‍ ലൈസന്‍സുകല്‍, വിന്റര്‍ ഫ്യുവല്‍ പേയ്‌മെന്റുകള്‍ തുടങ്ങിയവയും 2015ഓടെ പുനപരിശോധിക്കണമെന്ന് ബോള്‍സ് ആവശ്യപ്പെട്ടു.

ഡേവിഡ് കാമറൂണുമായി അടുത്തബന്ധം പുലര്‍ത്തുന്ന രാഷ്ട്രീയനേതാവാണ് നിക്ക് ബോള്‍സ്. തീരുമാനം വളരെ വേദനാജനകമാണങ്കിലും നടപ്പിലാക്കാതെ മറ്റ് മാര്‍ഗ്ഗമില്ലന്ന് ബോള്‍സ് അറിയിച്ചു. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇത്തരം സൗജന്യങ്ങള്‍ അനുവദിച്ച് തരാന്‍ ഗവണ്‍മെന്റിന് കഴിയില്ലെന്നും ബോള്‍സ് ചൂണ്ടിക്കാട്ടി. പൊതു സമ്പത്തില്‍ ഒരു സ്ഥിരത കൈവരിക്കുകയും ഒപ്പം ഉല്‍പ്പാദനവും മത്സരക്ഷമതയും ലക്ഷ്യമിട്ട് വന്‍ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യണമെങ്കില്‍ വെല്‍ഫെയര്‍ ഫണ്ടില്‍ വന്‍ അഴിച്ചുപണികള്‍ വേണ്ടിവരുമെന്ന് ബോള്‍സ് പറഞ്ഞു.

രാജ്യത്തിന്റെ താല്‍പ്പര്യത്തിന് വേണ്ടി് അത്ര ജനകീയമല്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്കും മടിയില്ല. എന്നാല്‍ ലേബര്‍പാര്‍ട്ടി നേതൃത്വത്തിന് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ ധൈര്യമുണ്ടാകില്ലെന്നും ബോള്‍സ് ചുണ്ടിക്കാട്ടി. സൗജന്യങ്ങള്‍ വെട്ടിക്കുറക്കുന്നതോടെ പെന്‍ഷന്‍കാര്‍ തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും ജീവിതചെലവിനായി മാറ്റിവെക്കേണ്ടി വരുമെന്ന് ഉറപ്പായി. എന്നാല്‍ ഈ പാര്‍ലമെന്റ് കാലാവധിക്കുളളില്‍ ആനുകൂല്യങ്ങളില്‍ തൊട്ട് കളിക്കില്ലെന്ന് കാമറൂണ്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.