1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

കൈപ്പുഴ ജോണ്‍ മാത്യു

ബര്‍ലിന്‍ : ഏഴുമാസം മുമ്പ് അഴിമതി ആരോപണത്തെ തുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് പദവി രാജിവച്ച ക്രിസ്ത്യന്‍ വുള്‍ഫിന്റെ ഭാര്യ ബെറ്റീന വുള്‍ഫിനു നേരെയുള്ള ഗൂഗിളിന്റെ ‘അഭിസാരിക` പ്രയോഗം വന്‍ വിവാദത്തിലേക്ക്.

ബെറ്റീന വുള്‍ഫിനെ എസ്കോര്‍ട് ലേഡി എന്നു വിശേഷിപ്പിച്ചതാണ് വിവാദമായത്. ഗുഗിളിന്റെ മറപിടിച്ച് ജര്‍മനിലെ ചില അച്ചടി മാധ്യമങ്ങളും ടിവി ചാനലുകളും പിന്നാമ്പുറ കഥകള്‍ ചികഞ്ഞ്, ഇവര്‍ ചെറുപ്പകാലത്ത് ബര്‍ലിനിലെ പ്രസിദ്ധമായ നക്ഷത്രവേശ്യാലയത്തിലായിരുന്നു എന്നുവരെ പ്രചരിപ്പിച്ചു. ഇത് വാസ്തവമല്ലെന്നും ചിലരുടെ ഭാവന സൃഷ്ടിയാണെന്നുമുളള വാദവുമായി മറ്റു ചില മാധ്യമങ്ങളും രംഗത്ത് എത്തിയതോടെ സംഭവത്തിന് പുതിയ മാനം കൈവന്നു.

തന്നെ അഭിസാരികയായി ചിത്രീകരിച്ച ഗൂഗിളിനെതിരെ ബെറ്റീന നിയമ നടപടികളുമായി ഹാംബര്‍ഗ് കോടതിയെ സമീപിച്ചുകഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.