സ്വന്തം ലേഖകന്‍: ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും തീവ്രവാദികളെന്ന് ഡല്‍ഹി സര്‍വകലാശാല. ഭഗത് സിങ്ങിനും ആസാദിനും പുറമെ സൂര്യസെന്നിനേയും തീവ്രവാദികളായി ചിത്രീകരിക്കുന്നത് സര്‍വ്വകലാശാലയുടെ പാഠപുസ്തകത്തിലാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്താണ് ഭഗത് സിങ്ങിനെ തീവ്രവാദിയായി ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല വിപ്ലവകാരികളുടെ ചിറ്റഗോങ് ആക്രമണത്തെ ഭീകരാക്രമണമായും ഈ പാഠഭാഗത്തില്‍ വിശദീകരിക്കുന്നു.
കൂടാതെ ബ്രീട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ സാന്റേഴ്‌സണെ വിപ്ലവകാരികള്‍ വെടിവെച്ചു കൊന്ന സംഭവം തീവ്രവാദ പ്രവര്‍ത്തനമായും അവതരിപ്പിച്ചിട്ടുണ്ട്. സംഭവം പുറത്തുവന്നതോടെ ഇതിനെതിരെ വന്‍ പ്രതിഷേധവുമായി ചരിത്രകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും രംഗത്തെത്തി.
പാഠപുസ്തകത്തില്‍ നിന്ന് വിവാദമായ ഭാഗം എത്രയും പെട്ടന്ന് ഒഴിവാക്കണമെന്ന് സര്‍വകലാശാല അധികൃതരോട് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രമുഖ ചരിത്രമെഴുത്തുകാരായ ബിപിന്‍ ചന്ദ്രയും മൃദുല മുഖര്‍ജിയും ചേര്‍ന്നാണ് പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിനെതിരെ ഭഗത് സിങ്ങിന്റെ കുടുംബം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല