1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2011

ബ്രിട്ടന്‍ ഇന്നത്തെ പരിതാപകരമായ അവസ്ഥയില്‍ എത്തിയതിന്‍റെ യഥാര്‍ത്ഥ കാരണം യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതാണെന്നാണ് നല്ലൊരു ശതമാനം ബ്രിട്ടീഷുകാരും വിശ്വസിക്കുന്നത്.ഓരോ ദിവസവും ഓരോ പരിഷ്ക്കാരമാണ് അംഗ രാജ്യങ്ങളുടെ മേല്‍ യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്നത്.ഏറ്റവും ഒടുവിലായി അവര്‍ കൈ വച്ചിരിക്കുന്നത് വീടുകളിലെ മാലിന്യ സംസക്കരണത്തിന്റെ കാര്യത്തിലാണ്. ഇതിന്റെ ഭാഗമായി മില്യനോളം വരുന്ന വീട്ടുടമസ്ഥരോടു മാലിന്യങ്ങള്‍ തരം തിരിച്ച് 9 ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്, എന്തായാലും യൂറോപ്യന്‍ യൂണിയന്റെ ഈ തീരുമാനം വിവാദമായിരിക്കുകയാണ്.

ഉയര്‍ന്ന നികുതിയും കൊടുക്കണം എന്നിട്ടും തങ്ങള്‍ക്കു നല്‍കേണ്ട സേവനങ്ങളില്‍ കൌണ്‍സിലുകള്‍ നിയന്ത്രണം വരുത്തിയത് പല വീട്ടുടസ്ഥരെ കഷ്ടതിലാക്കുന്നതായിരുന്നു അതേസമയം ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന ഈ തീരുമാനപ്രകാരം രാജ്യത്തെ എല്ലാവരും ഈ നിയമം കര്‍ശനമായും പാലിക്കേണ്ട അവസ്ഥയാണ് ഉള്ളത്. തന്മൂലം കൌന്സിലുകള്‍ക്ക് ഓരോ വീടിനു മുന്‍പിലും സ്ഥാപിക്കേണ്ട ചവറ്റുകുട്ടകളുടെ എണ്ണത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്.

കൌണ്‍സില്കളുടെ മാലിന്യ ശേഖരണത്തില്‍ അപാകതയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നു ഹോനറബിള്‍ മി.ജസ്റ്റിസ് ഹിക്കിംഗ്ബോട്ടം കഴിഞ്ഞ ഡിസംബറില്‍ ഇതിന്റെ വാദം കേട്ടിരുന്നു. തുടര്‍ന്നാണ്‌ യൂറോപ്യന്‍ യൂണിയന്റെ മാര്‍ഗ രേഖയുടെ ലംഘനമാണ് മാലിന്യങ്ങളെല്ലാം തന്നെ ഒരു ചവറ്റു കുട്ടയില്‍ തന്നെ നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അതേസമയം വേസ്റ്റ് മാനേജ്മെന്റ് ഫാം ബിഫ്ഫയുടെ അഭിപ്രായപ്രകാരം ഇങ്ങനെ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ചിലവ് ചുരുക്കുന്നതിനോപ്പം സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ഉയര്‍ന്ന മാലിന്യ സംസ്കരണ ശേഷിയും ലഭ്യമാകാന്‍ സഹായിക്കുമെന്നാണ്. എന്തായാലും മാലിന്യ ശേഖരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുമെന്ന് ഉറപ്പിച്ചു കൊള്ളാനാണ്‌ വിദഗ്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

നിലവില്‍ 140 ലോക്കല്‍ അതോററ്റികള്‍ മാത്രമാണ് മാലിന്യങ്ങള്‍ വേര്‍ തിരിച്ച് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു അഞ്ചോ അതിലധികമോ ബിന്നുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.