1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2016

സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ കൊന്നിട്ടില്ല, പകരം അമേരിക്കന്‍ ചെലവില്‍ ബഹാമാസില്‍ സുഖവാസത്തിലെന്ന് എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. അമേരിയ്ക്കന്‍ ചാര സംഘടനയായ സിഐഎയിലെ മുന്‍ ഉദ്യോഗസ്ഥനും വിക്കിലീക്‌സിന്റെ ഉപജ്ഞാതാവുമായ സ്‌നോഡന്‍ കഴിഞ്ഞ ദിവസമാണ് ലാദന്‍ വധം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

അല്‍ ഖ്വായ്ദ നേതാവും കൊടും ഭീകരനും ആയ ബിന്‍ലാദനെ അമേരിയ്ക്ക വധിച്ചിട്ടില്ല. മറിച്ച് അമേരിയ്ക്കന്‍ സംരക്ഷണത്തില്‍ സുഖവാസം നയിക്കുകയാണ് ലാദന്‍ എന്നാണ് വെളിപ്പെടുത്തല്‍. 2011 മെയ് 2 ന് പാകിസ്താനിലെ അബോട്ടാബാദിലുള്ള ഒളി സങ്കേതത്തില്‍ വച്ച് അമേരിക്കന്‍ കമാന്‍ഡോകള്‍ ലാദനെ കൊലപ്പെടുത്തി എന്നും മൃതദേഹം കടലില്‍ സംസ്‌കരിച്ചു എന്നുമാണ് നാമറിഞ്ഞ വിവരം.

എന്നാല്‍ ഇതൊരു വ്യാജ വാര്‍ത്ത ആയിരുന്നെന്നും ബിന്‍ലാദനെ അമേരിക്ക് വധിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ എഡ്വാര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തുന്നത്. മോസ്‌കോ ട്രിബ്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിയ്ക്കുന്നത്.

ബഹാമാസ് ദ്വീപില്‍ സിഐഎ ശമ്പളത്തില്‍ ലാദന്‍ സുഖ ജീവിതം നയിക്കുന്നു എന്നാണ് സ്‌നോഡന്‍ പറയുന്നത്. സിഐഎ ലാദന് പ്രതിമാസം ഒരു ലക്ഷം ഡോളര്‍ ശമ്പളമായി നല്‍കുന്നുണ്ട്. ലാദന്റെ നസ്സാവു ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഈ തുക നല്‍കുന്നത്. അഞ്ച് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് ബഹാമാസ് ദ്വീപസമൂഹത്തിലെ അജ്ഞാത സ്ഥലത്ത് ലാദന്‍ സുഖമായി ജീവിക്കുന്നത്.

2013 വരെ ലാദന്‍ ബഹാമാസില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ 2013 നു ശേഷം ലാദന്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും സ്‌നോഡന്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.