ബര്‍മിംഗ്ഹാം: ദൈവകൃപയുടെ ഏറ്റവും മഹത്വരമായ അത്ഭുതങ്ങളാലും അടയാളങ്ങളാലും സമ്പുഷ്ടമായ രണ്ടാം ശനിയാഴ്ച കണ്‍വെന്ഷനില്‍ പരിശുദ്ധാത്മാരൂപിയുടെ തീനാളങ്ങള്‍ ഏറ്റു വാങ്ങി വിശ്വാസികള്‍ സായൂജ്യമണിഞ്ഞു.
വിവിധ രാജ്യക്കാരായ പതിനൊന്നു വൈദികരാല്‍ അനുഗ്രഹിക്കപ്പെട്ട കണ്‍വെന്‍ഷനില്‍ ഒണാഘോഷങ്ങളെ മാറ്റി നിര്‍ത്തി രണ്ടായിരത്തിനോടടുത്ത് വിശ്വാസികളാണ് സംബന്ധിച്ചത്. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സമൂഹമായിരുന്നു ഇന്നലത്തേത്. പരിശുദ്ധരൂപിയുടെ വരദാനങ്ങളാല്‍ നിറഞ്ഞ ആത്മീയ വരള്‍ച്ചയെ അകറ്റി ദൈവ കൃപയുടെ ആനന്ദമേറ്റ് വാങ്ങിയ വിശ്വാസികള്‍ക്ക് കൈവെയ്പ്പു സുശ്രൂഷയിലൂടെ വിശ്വാസത്തിന്റെ ആഴത്തിലുള്ള ദര്‍ശനം ലഭിച്ചു.
ഇംഗ്ലീഷ്, ചൈനീസ്, ആംഗ്ലോ-കരീബിയന്‍ വംശജരുടെ സാന്നിധ്യം കേരള കത്തോലിക്കാ സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ തീഷ്ണത മനസിലാക്കുവാന്‍ ഉപകാരപ്പെട്ടു.
പൈശാചിക അടിമത്വത്തില്‍ നിന്നും മോചിതരാകുവാന്‍ ദൈവത്തോട് നെടുവീര്‍പ്പിട്ടു നിലവിളിക്കണമെന്നും യേശുവിനോടു ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കെ സമ്പന്നരാകാന്‍ സാധിക്കുവെന്നും മുഖ്യ സന്ദേശം നല്‍കിയ ഫാ: സോജി ദാലിക്കല്‍ പറഞ്ഞു.
പാപത്തിന്റെ സ്വാധീനം അതിഭയങ്കരമാണെന്നും ദൈവം തന്ന അടയാളങ്ങള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കണമെന്നും കുര്‍ബാന മദ്ധ്യേ ഫാ: മാത്യു കാരിയ്ക്കല്‍ പറഞ്ഞു.
സ്വന്തം സന്തോഷത്തിനു വേണ്ടി പ്രാര്‍ഥിക്കാതെ കര്‍ത്താവിന്റെ സന്തോഷം പൂര്‍ണമാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ബാബുരാജ് പറഞ്ഞു.
ഫാ: സോജി ഓലിക്കല്‍, ഫാ; ജോമോന്‍ തൊമ്മാന , ഫാ: പീറ്റര്‍, ഫാ: മാത്യു കാരിക്കല്‍, ഫാ:സിറില്‍ ഫാ: ആന്റണി, ഫാ: ഐവാന്‍ , ഫാ: ഡോമിനിക്, ഫാ: മൈക്ക്, ഫാ: ഗോര്‍ഡന്‍ , ഫാ: ജയിംസ് കുമാര്‍ എന്നിവര്‍ വിവിധ സുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
വിവിധ പ്രായക്കാരായ കുട്ടികളുടെ ധ്യാനത്തില്‍ അഞ്ഞൂറിലധികം കുട്ടികളാണ് സംബന്ധിച്ചത്. ഓരോ രണ്ടാം ശനിയാഴ്ച കഴിയുംതോറും വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം സാക്ഷ്യങ്ങള്‍ പങ്കു വെക്കുന്നവരുടെയും എണ്ണം വര്‍ധിക്കുകയാണിവിടെ. അടുത്ത ധ്യാനം ഒക്റ്റോബര്‍ എട്ടിന്.
ഫോട്ടോകള്‍: ജോസ് ബെര്‍മിംഗ്ഹാം
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക















നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല