1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2011

ബെന്നി വര്‍ക്കി പെരിയപ്പുറം

ബര്‍മിങ്ങാമിനടുത്ത് വെസ്റ്റ് ബ്രോമിച്ച് ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ പ്രാര്‍ത്ഥനാ നിരതനായ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വചന ശുശ്രൂഷയുടെയും ഗാന ശുശ്രൂഷയുടെയും, രോഗശാന്തി പ്രഘോഷണങ്ങളുടെയും സ്‌നേഹസ്പര്‍ശം അനുഭവിച്ചറിയാനുള്ള വേദിയായി മാറി. ഇപ്രാവശ്യത്തെ കണ്‍വെന്‍ഷന് മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിലിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യവും, സന്ദേശവും, കണ്‍വെന്‍ഷന്‍ തുടങ്ങിവെച്ച അരീക്കാട്ടച്ചന്റെ സാമിപ്യവും പ്രത്യേക അനുഭവമായി വിശുദ്ധബലിക്ക് അഭിവന്ദ്യ പിതാവ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. തങ്ങള്‍ക്ക് ലഭിച്ച വിശ്വാസ ചൈതന്യം ചോര്‍ന്നുപോകാതെ കാത്തു സൂക്ഷിക്കണമെന്നും എവിടെയായിരുന്നാലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാനുള്ള ദൗത്യം ഏറ്റെടുക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു.

ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് വചന പ്രഘോഷണം നടത്തി. നിരവധി ആളുകളാണ് തങ്ങള്‍ക്ക് ലഭിച്ച രോഗശാന്തിയുടെ അനുഭവം മറ്റുള്ളവര്‍ക്കുവേണ്ടി പ്രഘോഷിച്ചത്.കുട്ടികള്‍ക്കുവേണ്ടി നാല് ഗ്രൂപ്പുകളായ തിരിച്ച് പ്രത്യേക ക്ലാസ്സുകളും സംഗീത വിരുന്നും ഉണ്ടായിരുന്നു. പിതാവ് മുഴുവന്‍ കുട്ടികളെയും സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. അടുത്ത രണ്ടാം ശനിയാഴ്ചയിലെ കണ്‍വെന്‍ഷനില്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാദര്‍ ജോര്‍ജ് പനക്കല്‍ പങ്കെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.