സ്വന്തം ലേഖകന്‍: കണക്കിലെ നിസാര ചോദ്യത്തിന് വരന് ഉത്തരം നല്‍കിയില്ല, വധു പത്താക്ലാസുകാരനായ കര്‍ഷകനെ വിവാഹം കഴിച്ചു.
വരന് ചോദ്യത്തിന്റെ ഉത്തരം പറയാനാന് കഴിയാത്തതിന്റെ പേരില്‍ വിവാഹം ഉപേക്ഷിച്ച യുവതിക്ക് പത്താം ക്ലാസ് പാസായ കര്‍ഷകനായ യുവാവുമൊത്തു വിവാഹം നടന്നു.
കുശ്ബുവും അമിത് എന്ന 21 കാരനുമായുള്ള വിവാഹമാണ് നടന്നത്. നേരത്തെ കണക്കിലെ നിസാര ചോദ്യത്തിന് ഉത്തരം പറയാനാവാതെ വന്നതോടെ കുശ്ബു വരന് ഓംവീറുമൊത്തുള്ള വിവാഹം ഉപേക്ഷിച്ച് പന്തലില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ലളിതമായ ചോദ്യത്തിന് സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാതെ ഉത്തരം പറയണമെന്നായിരുന്നു നിബന്ധന.
എന്നാല്‍ വരന് ഉത്തരം പറയാനാവാഞ്ഞതോടെ വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. വമ്പന്‍ വിവാഹമായിരുന്നു ഒരുക്കിയത്. വരന് ബിരുദവും 60 ബിഗ(അളവ്) സ്ഥലവും ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിനായി എത്തിയ വരനില്‍ വധുവിന് സംശയം തോന്നിയിരുന്നു.
വിവാഹത്തിനെത്തിയ വരനോട് പന്തലില്‍ വച്ച് വധു ഒരു ലളിതമായ ചോദ്യം ചോദിച്ചു. എന്നാല്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ പറ്റില്ലെന്നും വധു നിബന്ധന വച്ചു. 79 ല്‍ നിന്ന് 69 കുറച്ചാല്‍ എത്രയാണെന്നായിരുന്നു വധുവിന്റെ ചോദ്യം. എന്നാല്‍ ഇതിന് മറുപടി പറയാന്‍ വരന് സാധിക്കാതെ വന്നതോടെ വധു വിവാഹം വേണ്ടന്ന് വയ്ക്കുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല