1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2011

സേവനത്തിന്റെ മാലഖമാരാണ് നഴ്സുമാര്‍.മലയാളികളായ നഴ്സുമാര്‍ ഏറ്റവും കൂടുതല്‍ ഉള്ള പുറം രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടണ്‍.കുടിയേറ്റ നിയന്ത്രണമെന്ന പേരില്‍ വിദേശ നഴ്സുമാര്‍ക്കെതിരെ വാതില്‍ കൊട്ടിയടയ്ക്കുന്ന സമീപനമാണ് സമീപകാലങ്ങളില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.ഈ നയം മാറ്റം മൂലം ബ്രിട്ടനില്‍ ചേക്കേറാനുള്ള പല മലയാളി നഴ്സുമാരുടെയും മോഹങ്ങള്‍ അസ്തമിച്ചിരുന്നു.എന്നാല്‍ ഇത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇന്നലെ ആര്‍ സി എന്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇങ്ങനെ നിയന്ത്രണം പോയാല്‍ വരും കാലങ്ങളില്‍ ഏകദേശം 100 000 അധികം നഴ്സുമാരുടെ കുറവ് ബ്രിട്ടനില്‍ ഉണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഇപ്പോള്‍ 352 ,000 നഴ്സുമാരില്‍ അധികമാണ് ഇംഗ്ലണ്ടില്‍ ഉള്ളത്. അധികം വൈകാതെ തന്നെ ഇതില്‍ 28 ശതമാനം കുറവ് എണ്ണത്തില്‍ ഉണ്ടാകും.

റോയല്‍ കോളജ് ഓഫ് നഴ്സിംഗ് പറയുന്നു പ്രധാനമായും നഴ്സുമാരുടെ വിരമിക്കലും കൂടാതെ പുതിയതായ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലേക്ക് തൊഴിലിനായ് പോകുന്നതുമാണ് ഈ കുറവ് ഉണ്ടാക്കുന്നത്. ആര്‍.സി.എന്‍ ചീഫ് എക്സിക്യൂട്ടീവ് ആയ പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നു : ‘ ഇങ്ങനെ പോയാല്‍ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നഴ്സുമാരുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ ഉണ്ടാകുന്ന കുറവ് നമ്മെ ഞെട്ടിക്കും’

ഇതോടെ വരും വര്‍ഷങ്ങളിലെ രോഗീ പരിചരണത്തിന് വിദേശ നഴ്സുമാരെ തേടാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്ന് തീര്‍ച്ചയായി.മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്ക് ഒട്ടേറെ ആശ്വാസം നല്‍കുന്നതാണ് ഈ പഠന റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.