യു കെ മലയാളികള്‍ക്കിടയില്‍ മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വമായ കനെഷ്യസ് അത്തിപ്പൊഴി NRI മലയാളി എഡിറ്റോറിയല്‍ ബോര്‍ഡില്‍ ചേരുന്നു.സമുഹീക ,സാംസ്ക്കാരിക മേഘലകളില്‍ ഒഴിച്ച് കൂടാനാവാത്ത നാമം .മികച്ച കലാകാരന്‍ ,സംഘാടകന്‍ ,വാഗ്മി,എഴുത്തുകാരന്‍ എന്നീ നിലകളിലും യുക്കെ മലയാളികള്‍ക്ക് സുപരിചിതനാണ് കനെഷ്യസ് .നീണ്ട 22 വര്‍ഷത്തെ പ്രവാസ ജീവിതം കൈമുതലാക്കി ,ലോക പ്രവാസി മലയാളികളുടെ ഹൃദയ വിചാരങ്ങളെ തൊട്ടറിഞ്ഞ ഒരു യഥാര്‍ത്ഥ എന്‍ ആര്‍ ഐ മലയാളീ .സംഗീത സംവിധായകന്‍ ,ഗാന രചയിതാവ് .നാടക രചയിതാവ് ,എന്നീ മേഘലകളിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഈ കലാകാരന്‍ രചിച്ച കൃസ്തീയ ഭക്തി ഗാനം “എന്നമ്മ എനിക്ക് ജന്മം നല്‍കിയ നിമിഷം എന്ന് തുടങ്ങുന്ന ഗാനം യുടുബിലെ ഏറ്റവും വലിയ ഹിറ്റായി ഇപ്പോഴും തുടരുന്നു .
യുക്കെ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ അവതരണ ഗാനം ഉള്‍പ്പടെ നിരവധി സംഘടനകള്‍ക്കും ,സംഗമങ്ങള്‍ക്കും ,അവതരണ ഗാനം രചിച്ചിട്ടുണ്ട് .യുക്ക്മ കലോല്‍ത്സവതിലെ ആദ്യ കലാപ്രതിഭ കൂടിയായ ഈ കലാകാരന്റെ കലാ സാഹിത്യ സൃഷ്ട്ടികള്‍ യുക്കെയിലെ മലയാളം ഓണ്‍ ലൈന്‍ പത്രങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതമാണ് .
യുക്കെയിലെ സൌതെന്ദ് ഓണ്‍ സീ യില്‍ കുടുംബ സമേതം താമസിക്കുന്ന കനെഷ്യസ് അത്തിപ്പോഴിയില്‍ ,സോതെന്റ്റിലെ ഒളിംപുസ് കീമെട്[olympus keymed ]എന്ന കമ്പനിയില്‍ മെഡിക്കല്‍ device manufacturing divishion -നില്‍ pruduct INSPECTOR ആയി ജോലി ചെയ്തു വരുന്നു .അതോടൊപ്പം METLIFE ഇന്‍ഷുറന്‍സ് കണ്‍സല്ട്ടന്റ്റ് കൂടിയാണ് .ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ,അത്തിപ്പോഴി കുടുംബാംഗമാണ് കനെഷ്യസ്
വര്‍ഷങ്ങള്‍ നീണ്ട യു കെ പ്രവാസി ജീവിതത്തിലൂടെ യു കെ മലയാളിയുടെ മനസറിഞ്ഞ എക്കാലവും നേരിനൊപ്പം നിന്ന് മലയാളികള്‍ക്ക് മാതൃകയായ യു കെ മലയാളികല്‍ക്കിടയിലെ എണ്ണപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാളായ കനെഷ്യസിന്‍റെ സാന്നിധ്യം NRI മലയാളി ടീമിന് പുത്തന്‍ ഉണര്‍വ് പകരുമെന്നത് തീര്‍ച്ചയാണ്.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല