1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ഇടുക്കി പഴയരിക്കണ്ടത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ സ്വദേശി മാര്‍ട്ടിന്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ (10), ആള്‍ഫ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ തോട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്.

ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ് സ്ഥലത്തെത്തി മൃതദേങ്ങള്‍ ഇടുക്കി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ആകാം അപകടം നടന്നതെന്ന് കരുതുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.