1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2012

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുത്ത ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവിന്‍റെ കാര്‍ പട്ടാപ്പകല്‍ മോഷണം പോയി. പത്തനംതിട്ട റാന്നിയില്‍ വൈഎംസിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംബന്ധിച്ച ചടങ്ങിനിടയെയായിരുന്നു സംഭവം.
രാജ്യസഭാ ഉപാധ്യക്ഷനായി ചുമതലയേറ്റ പി ജെ കുര്യന് റാന്നി കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിനിടയെയാരുന്നു സംഭവം. റാന്നിയില്‍ വര്‍ധിച്ചുവരുന്ന മോഷണത്തെക്കുറിച്ച് നേതാക്കള്‍ മന്ത്രിയോട് പരാതി പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജു വരുതിക്കലിന്‍റെ മാരുതി 200 കാര്‍ മോഷണം പോയത് അറിഞ്ഞത്.
വൈഎംസിക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷമാണ് രാജു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ കെ ബാലചന്ദ്രന്‍ ഉള്‍പ്പടെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കെ കാര്‍ മോഷണം പോയത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയെ തുടര്‍ന്ന് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് റാന്നി പൊലീസ് മോഷണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.