സ്വന്തം ലേഖകന്‍: ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ബോബന്റേയും മോളിയുടേയും സൃഷ്ടാവ് ടോംസ് അന്തരിച്ചു. അത്തിക്കളം വാടയ്ക്കല്‍ തോപ്പില്‍ വി.ടി. തോമസ് എന്ന ടോംസിന് 86 വയസായിരുന്നു. 1929 ല്‍ കുട്ടനാട്ടിലെ വെളിയനാട്ടില്‍ വി.ടി. കുഞ്ഞി തൊമ്മന്റെയും സിസിലിയുടെയും മകനായി ജനിച്ച ടോംസ് ബിരുദ പഠനത്തിനുശേഷം ബ്രിട്ടീഷ് സൈന്യത്തില്‍ ജോലി ചെയ്തു.
തുടര്‍ന്ന് കാര്‍ട്ടൂണിസ്റ്റായ ജ്യേഷ്ഠന് പീറ്റര്‍ തോമസിന്റെ മാര്‍ഗത്തില്‍ വരക്കാന്‍ തുടങ്ങിയ ടോംസ് അയല്‍ക്കാരായ ബോബനേയും മോളിയേയു മാതൃകയാക്കി ബോബനും മോളിയും സൃഷ്ടിച്ചു. ദീപികയില്‍ കാര്‍ട്ടൂണിസ്റ്റായി തുടങ്ങിയ ടോംസ് 1961 മുതല്‍ 1987 വരെ മലയാള മനോരമയിലും കാര്‍ട്ടൂണിസ്റ്റായി.
അര നൂറ്റാണ്ടിലേറെ തുടര്‍ച്ചയായി വരച്ചിരുന്ന ടോംസ് ഒരു വര്‍ഷം രോഗബാധിതനായതിനെത്തുടര്‍ന്നാണു വര നിര്‍ത്തിയത്. അയല്‍വീട്ടിലെ കുട്ടികളായിരുന്ന ബോബനും മോളിയും വേലി ചാടി തന്റെ വീടിന്റെ അടുക്കള വഴി സ്കൂളിലേക്കു പോയിരുന്നതില്‍ നിന്നാണു മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ബോബനും മോളിയും ജനിച്ചതെന്ന് ടോംസ് വെളിപ്പെടുത്തിയിട്ടുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല