ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി ഐ(എം) സംസ്ഥാന സമിതിയംഗം കെ കെ രാഗേഷിനെതിരെ കേസെടുത്തത് പോലീസിന്റെ ജോലിയുടെ ഭാഗമായാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. രാഗേഷ് കുറ്റക്കാരനാണൊയെന്ന് പറയേണ്ടത് അന്വേഷണസംഘമാണ്. ടി പി വധത്തില്‍ രാഗേഷിനെ പ്രതിചേര്‍ത്തതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും വി എസ് പറഞ്ഞു
നേരത്തെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന് കെ കെ രാഗേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അസുഖമായതിനാല്‍ ഹാജരാകാനാകില്ലെന്നായിരുന്നു രാഗേഷ് നല്‍കിയ മറുപടി. 20 ദിവസം കഴിഞ്ഞ് ഹാജരാകുമെന്ന് രാഗേഷ് അറിയിച്ചു.
എന്നാല്‍ ഇതിനുശേഷം രാഗേഷ് നിരവധി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തത് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് രാഗേഷിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ടി പി വധക്കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സരിന്‍ ശശിയെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ കെ കെ രാഗേഷിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതേസമയം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല