1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2012

ക്യൂബയിലെ കമ്യൂണിസ്റ് ഏകാധിപതിയായിരുന്ന ഫിഡല്‍ കാസ്ട്രോ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് മാനസാന്തരപ്പെടാനും ക്രൈസ്തവവിശ്വാസത്തിലേക്കു മടങ്ങിവരാനും ഇടയില്ലെന്നു ക്യൂബയില്‍ നിന്നു രക്ഷപ്പെട്ട് അമേരിക്കയില്‍ കഴിയുന്ന പുത്രി അലീന ഫെര്‍ണാണ്ടസ്, ലാ സ്റാമ്പ എന്ന ഇറ്റാലിയന്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ മരണത്തിന് അതീതനാണെന്നാണു ഫിഡല്‍ കരുതുന്നതെന്ന് അലീന വിശദീകരിച്ചു.

1993-ല്‍ കമ്യൂണിസ്റു ക്യൂബയില്‍ നിന്നു രക്ഷപ്പെട്ടു മാഡ്രിഡിലും അവിടെനിന്നു അമേരിക്കയിലെ ഫ്ളോറിഡയിലും എത്തിയ അലീന അഭിമുഖത്തില്‍ തന്റെ ക്യൂബന്‍ അനുഭവങ്ങളുടെയും പ്രതീക്ഷകളുടെയും ചെപ്പുതുറന്നു. വൃദ്ധനും രോഗിയുമായ ഫിഡല്‍ കാസ്ട്രോ ഈശോസഭക്കാരുടെ കോളജില്‍ പഠിക്കുന്ന കാലത്തു വളര്‍ത്തിയെടുത്ത ക്രിസ്തീയ വിശ്വാസത്തിലേക്കു മടങ്ങിപ്പോകുന്നതു മനോഹരമായിരിക്കുമെന്നും അത് അദ്ദേഹത്തിനു നഷ്ടപ്പെട്ടുപോയ മനുഷ്യമഹത്വം മടക്കി നല്കുമെന്നും അലീന അഭിപ്രായപ്പെട്ടു.

ക്യൂബയിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും പരിമിതമാണ്. താന്‍ കുട്ടിയായിരുന്ന കാലത്ത് കത്തോലിക്കാസഭാംഗമായിരിക്കുക എന്നാല്‍ വികലമായ ഒരു ആശയക്കാരി എന്നായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. പീഡനങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വിശ്വാസം ഒളിച്ചുവയ്ക്കേണ്ടിവരുമായിരുന്നു. ഇന്ന് ഏതായായാലും അങ്ങനെ ഒരു അവസ്ഥയില്ലെന്ന് അലീന പറഞ്ഞു. കാസ്ട്രോ കുടുംബത്തിലെ ഏറ്റവും നല്ലയാള്‍ എന്നാണ് ഇപ്പോഴത്തെ ഭരണാധികാരിയും തന്റെ പിതൃസഹോദരനുമായ റൌള്‍ കാസ്ട്രോയെക്കുറിച്ച് “അലീനയുടെ അഭിപ്രായം.

പക്ഷേ, സാഹചര്യമനുസരിച്ചു മാറുന്ന ഒരു രാഷ്ട്രീയക്കാരനാണ്. നല്ല ഒരു മാനേജര്‍ ആണദ്ദേഹം. പക്ഷേ, ഭരണത്തിനു വേണ്ടതേ ചെയ്യൂ. അടുത്തകാലത്തു ക്യൂബയില്‍ മെക്കാനിക്കുകള്‍, പ്ളംബര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്നായിട്ടുണ്െടന്ന് അലീന പറയുന്നു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ക്യൂബയില്‍ രാഷ്ട്രീയമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന വലിയ പ്രതീക്ഷ വച്ചുപുലര്‍ത്താത്ത അലീന അതിനു കാരണമായി പറയുന്നത് ഒരു മതനേതാവിന്റെ സന്ദര്‍ശനം വഴി മാറുന്നതല്ല അവിടത്തെ സംവിധാനമെന്നാണ്. ഇനിയൊരിക്കലും ക്യൂബയിലേക്കില്ലെന്നും അലീന ഫെര്‍ണാണ്ടസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.