സ്വന്തം ലേഖകന്‍: ചന്ദ്രബോസ് വധക്കേസ്, മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഒന്നാം സാക്ഷി മൊഴിമാറ്റി. കേസില്‍ നിന്ന് നിസാമിനെ രക്ഷിക്കാന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ അനൂപാണ് കോടതിയില്‍ മൊഴിമാറ്റി പറഞ്ഞത്. നിസാം, ചന്ദ്രബോസിനെ മര്‍ദ്ദിയ്ക്കുന്നത് കണ്ടിട്ടില്ലെന്നാണ് അനൂപിന്റെ പുതിയ മൊഴി.
നേരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ അനൂപ് മാറ്റിപ്പറഞ്ഞിരിയ്ക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയാണ് ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. ചന്ദ്രബോസും അനൂപും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.
മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോള്‍ അനൂപ് നിസാം തന്നേയും മര്‍ദ്ദിച്ചു എന്നും അനൂപ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ മൊഴിയും മാറ്റിപ്പറഞ്ഞിരിയ്ക്കുകയാണ്. ചന്ദ്രബോസിന്റെ മരണത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിരുന്നു. അതുകൊണ്ട് തന്നെ സാക്ഷി മൊഴികള്‍ നിര്‍ണായകമാണ്.
കേസില്‍ ഒന്നാം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
പോലീസിന്റെ സമ്മര്‍ദ്ദം മൂലമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ തെറ്റായ മൊഴി നല്‍കിയത് എന്നാണ് അനൂപ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ചന്ദ്രബോസിനെ രക്ഷിയ്ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായിരുന്നത് എന്ന് ആരോപണമുണ്ട്.
സാക്ഷി മൊഴികള്‍ അനുകൂലമല്ലെങ്കില്‍ നിസാമിനെതിരെയുള്ള കേസ് ദുര്‍ബ്ബലമാകും. നവംബര്‍ 30 നകം കേസില്‍ വിധിപറയണം എന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തെ നിസാം സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല