1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

 

 

അപ്പച്ചന്‍ കണ്ണന്‍ചിറ

ലണ്ടന്‍ ബ്രോംമിലി : ബ്രോംമിലി സിറോമലബാര്‍ സെന്റര്‍ ബെറക്കാ യൂത്തിന്റെ നേതൃത്വത്തില്‍ ഹോപ്പ്എച്ച് ഐ വി ചാരിറ്റിയുമായി സഹകരിച്ച് ജൂലൈ 4ന് നടത്തിയ വണ്‍ഡേ ട്രെക്കിംഗ് (ഔദ്യോഗിക ദേശീയ ചാരിറ്റിയുടെ ഭാഗമായ കെംസിങ്ങ് സര്‍ക്കുലര്‍ വോക്ക്) ഇന്നത്തെ യുവ തലമുറയ്ക്ക് മനസ്സില്‍ കനിവിന്റെ കിരണങ്ങള്‍ വറ്റിപോയിട്ടില്ല എന്ന് തെളിയിക്കുന്നതായി. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എയിഡ്‌സ് രോഗവുമായി ജനിക്കുന്ന അനാഥ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ പങ്കുചേരുവാനായി ഹോപ്പ് എച്ച് ഐ വി ചാരിറ്റിയോടൊപ്പം ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണു ബറാക്ക യൂത്ത് വണ്‍ഡേ ട്രക്കിംഗ് നടത്തിയത് .

ഇന്നത്തെ സമൂഹത്തില്‍ മറ്റുള്ളവരാല്‍ വെറുക്കപ്പെടുന്ന ഒരു ജീവിതം നയിക്കേണ്ടവരല്ല എച്ച് ഐ വി ബാധിധര്‍ എന്നും അവരും തീര്‍ത്തും മാനുഷീക പരിഗണനാര്‍ഹരാണെന്നും,നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നുമാണ് ബറാക്ക യൂത്തിനു ഏവരെയും ഉദ്‌ബോധിപ്പിക്കാനുള്ളത്. ഏറെ ശ്രദ്ധേയമായി മാറിയ ചാരിറ്റി ഹൈക്ക് കോര്‍ഡിനേട്ട് ചെയ്തത് സിറിന്‍ സൈമണ്‍,ജയ് ജോസഫ്,ടെസ്സ് ടോം, ജോമി ജോസ് തുടങ്ങിയവര്‍ ആണ്.

ഇവരോടൊപ്പം എല്ലാ സഹായവുമായി ബ്രൊമിലിയിലെ മറ്റു യുവജനങ്ങളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ അതിന്റെ ആവേശം മാതാപിതാക്കളും ഏറ്റെടുക്കുകയായിരുന്നു.എയിഡ്‌സ് ബാധിച്ച കുരുന്നുകളുടെ,ഈ ലോകത്തിലെ അവരുടെ ഹൃസ്യ കാല ജീവിതത്തിലേക്ക് തങ്ങളുടെ സ്‌നേഹം പകര്‍ന്ന് നല്‍കുവാനും, തങ്ങള്‍ സ്വരൂപിച്ച കാരുണ്യ നിധി ഇതിലേക്കൊരു ചെറിയ സഹായമായി നല്‍കുവാനും ബ്രൊമിലിയിലെ യുവ ജനങ്ങള്‍ പരിശ്രമിക്കുകയായിരുന്നു.

ചാരിറ്റി ഹൈക്കില്‍ യുവാക്കളും മാതാപിതാക്കളുമായി 28 അംഗങ്ങള്‍ പങ്കെടുത്തു.ആകെ 570 പൗണ്ട് ഇതുവരെ ചാരിറ്റി ഫണ്ടിലേക്ക് സ്വരൂപിക്കാനായിട്ടുണ്ട്.ഇനിയും ചാരിറ്റിയുമായി സഹകരിക്കുവാന്‍ താല്‍പര്യപെടുന്ന സുമനസ്സുകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ വഴി ഈ കാരുണ്യ നിധിയിലേക്ക് സംഭാവന നല്കാവുന്നതാണ്.

https://www.justgiving.com/berakahyouth1

കൂടുതല്‍ വിവരങ്ങള്‍ക്ക്ബന്ധപ്പെടുക , ജയ് ജോസഫ്:07470401598 ,സിറിന്‍ സൈമണ്‍:07424760599

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.