സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പെയ്യുന്നത് നൂറ്റാണ്ടിലെ മഴ, കേരളത്തോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചെന്നൈയിലേതിന് സമാനമായ കനത്ത മഴ കേരളത്തിലും പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്ധ്രാപ്രദേശിലും കേരളത്തിലും ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ വിപി യാദവാണ് മുന്നറിയിപ്പ് നല്‍കിയത്.
തമിഴ്‌നാട്ടില്‍ പെയ്യുന്ന മഴയ്ക്ക് സമാനമായ സ്ഥിതി കേരളത്തിലും ഉണ്ടായാല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ളവ വെള്ളത്തിനടയിലാകും . ചെന്നൈ പോലൊരു മെട്രോ നഗരത്തില്‍ ഉണ്ടായ മഴക്കെടുതിയെക്കാള്‍ ഏറെ ഭീകരമാകും കേരളത്തിലെ നഗരങ്ങളിലെ അവസ്ഥയെന്ന് ഉറപ്പാണ്.
കേരളത്തിലും ആന്ധ്രപ്രദേശിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് തമിഴ്‌നാട്ടില്‍ നാശം വിതയ്ക്കുന്നത്. രണ്ട് ദിവസം പോലും തുടര്‍ച്ചയായി മഴ പെയ്താല്‍ ദുരിതത്തിലാകുന്ന സംസ്ഥാനമാണ് കേരളം. കൂടുതല്‍ താഴ്ന്ന പ്രദേശങ്ങള്‍ ഉള്ളതും താരതമ്യേന ഇടുങ്ങിയ നഗരങ്ങളും കേരളത്തില്‍ മഴക്കെടുതി വര്‍ദ്ധിപ്പിക്കും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല