ചിലങ്ക ഫാമിലി ക്ലെബ്ബ് നോര്‍താംപ്‌ടന്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 18 ഞായറാഴ്ച രാവിലെ 11 .30 മുതല്‍ ഡസ്ട്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടത്തുന്നതാണ്.ഓണസദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ , വടം വലി ,ഗാനമേള,കൂട്ടുലേലം തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ കായിക മത്സരങ്ങളുടെ സമ്മാനദാനവും ഓണഘോഷത്തോനോടനുബന്ധിച്ചു നടത്തുന്നതായിരിക്കും.
കലാപരിപാടികളുടെ ഭാഗമായി മാവേലിക്ക് സ്വീകരണവും അതിനെ തുടര്‍ന്ന് തിരുവാതിര , പുലികളി, വള്ളം കളി ,തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു .അതുപോലെ തന്നെ മഹാകവി ഇടശ്ശേരിയുടെ പൂതപാട്ടിന്റെ ദ്രശ്യാവിഷ്കാരവും പരിപാടികളുടെ മാറ്റ്കൂട്ടുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്ന എല്ലാവരും കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ കോടിമുണ്ടുകളും കസവ് സാരീ കളും അണിഞ്ഞു അംഗങ്ങള്‍ അണിനിരക്കുന്നത് കണ്ണിനു കുളിര്‍മയേകുന്ന കാഴ്ചയായിരിക്കുമെന്നു അണിയറക്കാര്‍ വിശ്വസിക്കുന്നു.
എല്ലാരീതിയിലും ഉള്ള കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഓണാഘോഷം കേരളത്തിലെത് പോലെ മനോഹരമാക്കാന്‍ ഉള്ള ശ്രമത്തിലാണ് മുഴുവന്‍ അംഗങ്ങളും .ഇതിന്റെ ഭാഗമായി കലാപരിശീലന കളരികള്‍ നടത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം കൊടുത്തുകഴിഞ്ഞു.കൂടുതല്‍ ഒരുക്കങ്ങള്‍ പ്രോഗ്രാം കമ്മിറ്റി ,ചിലങ്ക ആര്‍ട്സ് ക്ലെബ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല