സ്വന്തം ലേഖകന്‍: ചൈനയില്‍ ആണ്‍പെണ്‍ അനുപാതം താഴോട്ട്, ചെനീസ് പുരുഷന്മാര്‍ പെണ്ണു കിട്ടാതെ പരക്കം പായുന്നു. ഇപ്പോഴത്തെ രീതിയി \ല്‍ അനുപാതം ഇടിഞ്ഞാല്‍ ചൈനയില്‍ 30 ദശലക്ഷം പുരുഷന്‍മാര്‍ക്കെങ്കിലും പെണ്ണ് കിട്ടാതാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രായമായവരുടെ എണ്ണം കൂടുന്നതും, തൊഴില്‍ മേഖലയിലെ മാനവവിഭവ ശേഷിയുടെ കുറവും കൂടാതെയാണ് വിവാഹത്തിന് പോലും സ്ത്രീകളെ കിട്ടാത്ത പുതിയ പ്രതിസന്ധിയിലേക്ക് ചൈന നീങ്ങുന്നത്.
ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ക്കണ്ട് നേരത്തെ ഒറ്റക്കുട്ടി നയത്തില്‍ ചൈന മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പുതിയ നയം കൊണ്ടും സ്ത്രീപുരുഷ അനുപാതത്തിലെ കുറവ് ഉടന്‍ കുറയ്ക്കാനാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആണ് പുതിയ സ്ഥിവിവരകണക്ക് പുറത്തുവിട്ടത്. 2015ലെ കണക്ക് കണക്ക് പ്രകാരം 704.14 ബില്യണ്‍ ചൈനീസ് ജനസംഖ്യയില്‍ 704.14 പേര്‍ പുരുഷന്‍മാരും 670.48 പേര്‍ സ്ത്രീകളുമാണ്.
ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്തിയിട്ടും ജനനനിരക്ക് വര്‍ധിക്കാത്തതും ചൈനീസ് അധികൃതരെ ആശങ്കപ്പെടുത്തുന്നു. നയത്തില്‍ മാറ്റം വരുത്തിയതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.56 ദശലക്ഷം കുട്ടികളാണ് പിറന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല