സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഇന്തോനേഷ്യയില്‍ പിടിയിലായതായി റിപ്പോര്‍ട്ട്, രണ്ടു വര്‍ഷമായി ഇന്ത്യ തേടുന്ന കൊടും കുറ്റവാളി. ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് ഇന്‍ര്‍പോള്‍ ആണ് രാജനെ അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയന്‍ പോലീസ് നല്കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഛോട്ടാ രാജനെതിരെ 15 കൊലക്കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ഓസ്ട്രേലിയയില്‍ ആള്‍മാറാട്ടം നടത്തി താമസിച്ചുവരികയായിരുന്നു എന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
രാജേന്ദ്ര സദാശിവ് നികാല്‍ജെ എന്നാണ് ഛോട്ടാ രാജന്റെ ശരിയായ പേര്. 55 വയസ്സാണ് പ്രായം. ഒരു സാധാരണ ക്രിമിനല്‍ ആയി തുടങ്ങിയ ഛോട്ടാ രാജന് തിയേറ്ററുകളില്‍ ബ്ലാക്കിന് ടിക്കറ്റ് വില്‍പ്പനയായിരുന്ന ആദ്യ തൊഴില്‍.
ഗുരുവായിരുന്ന ബഡാ രാജന് ഒരു ആക്രകമണത്തില്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് രാജേന്ദ്ര ഛോട്ടാ രാജന് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് സംഘത്തിന്റെ നേതൃത്വം രാജന് ഏറ്റെടുത്തു.
തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമുമായി അടുത്ത രാജന് പതിയെ ഡി കമ്പനിയിലെ പ്രധാനിയായി. എന്നാല്‍ 1993 ലെ മുംബൈ സ്ഫോടന പരമ്പരയെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തെറ്റി.
ദാവൂദുമായി തെറ്റിയ ഛോട്ടാ രാജന് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഡി കമ്പനിയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതോടെ കടുത്ത ശത്രുക്കളായ ദാവൂദും രാജനും പലപ്പോഴും പരസ്പരം ഇല്ലാത്താക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഛോട്ടാ രാജനെ വധിയ്ക്കാന്‍ ദൂവാദ് പല തവണ കരുക്കള്‍ നീക്കി. രാജന്റെ അടുപ്പക്കാര്‍ ചിലര്‍ കൊല്ലപ്പെട്ടു. പക്ഷേ രാജന് മാത്രം അവിശ്വസനീയമാം വിധം രക്ഷപ്പെട്ടു
2000 ല്‍ ബാങ്കോക്കിലെ ഒരു ഹോട്ടലില്‍ വച്ച് നടന്ന വധശ്രമത്തില്‍ ഛോട്ടാ രാജന്റെ വലംകൈ രോഹിത് വര്‍മയും ഭാര്യയും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാജന് രക്ഷപ്പെടുകയും ചെയ്തു. തന്റെ ആളുകളെ കൊന്നതിന് രാജന് പകരം വീട്ടിയത് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ശരദ് ഷെട്ടിയെ അവരുടെ താവളത്തില്‍ വച്ച് തന്നെ കൊന്നു കൊണ്ടാണ്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല